ന്യൂഡല്‍ഹി: മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയുടെ 52.24 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
സിസോദിയക്ക് പുറമെ കേസിലെ മറ്റ് പ്രതികളായ അമന്‍ദീപ് സിങ് ധാല്‍, രാജേഷ് ജോഷി, ഗൗതം മല്‍ഹോത്ര എന്നിവരുടേതടക്കം ആകെ 100 കോടിയുടെ സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്.
സിസോദിയയുടെ ഭാര്യ സീമയുടെ 11 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടും കണ്ടുകെട്ടലിന്റെ ഭാഗമായി മരവിപ്പിച്ചിട്ടുണ്ട്. സിസോദിയയുടെ അടുപ്പക്കാരനായ വ്യവസായി ദിനേഷ് അറോറ അറസ്റ്റിലായതിന് പിന്നാലെയാണ് ഇ.ഡി നടപടികള്‍.
ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടു വരുന്നതിന്റെ ഭാഗമായി സിസോദിയയടക്കമുള്ളവര്‍ അഴിമതി നടത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ സക്സേനയാണ് ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.