വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി; നിയമപോരാട്ടം ഇനി സുപ്രിം കോടതിയിൽ

വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി; നിയമപോരാട്ടം ഇനി സുപ്രിം കോടതിയിൽ

ന്യൂഡൽഹി: അപകീര്‍ത്തിക്കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഉടന്‍ സുപ്രിം കോടതിയെ സമീപിക്കും. ഗുജറാത്ത് ഹൈക്കോടതി ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ തുടര്‍ നിയമ നടപടികള്‍ കോണ്‍ഗ്രസ് ആരംഭിച്ചു. 

രാഹുല്‍ ഗാന്ധിക്ക് വേണ്ടി അഭിഷേക് സിംഗ്വിയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സുപ്രിംകോടതിയില്‍ ഹാജരാവുക.

മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസിലെ സൂറത്ത് കോടതി വിധിക്ക് ഇന്നലെയും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ ലഭിച്ചിരുന്നില്ല. സുപ്രിം കോടതിയിൽ അനുകൂലമായ വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധിയും കോൺഗ്രസ്സും.

2019 ല്‍ കോലാറില്‍ നടത്തിയ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് സിജെഎം കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സെഷന്‍സ് കോടതിയും സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അവിടെയും വിധി എതിരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.