ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, പ്രയോജനപ്പെടുത്തി പ്രവാസികള്‍

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു, പ്രയോജനപ്പെടുത്തി പ്രവാസികള്‍

ദുബായ്: ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞത് ഗള്‍ഫ് കറന്‍സികള്‍ക്ക് നേട്ടമായി. ഒരു ഒമാനി റിയാലിന് വ്യാഴാഴ്ച 214 രൂപ 50 പൈസയിലെത്തി. ഇതേ നിരക്ക് തന്നെയാണ് വിവിധ പണമിടപാട് സ്ഥാപനങ്ങള്‍ നല്‍കുന്നത്. അ​ന്താ​രാ​ഷ്ട്ര വി​നി​മ​യ നി​ര​ക്കി​ന്‍റെ എ​ക്സ് ഇ ​എ​ക്സ്ചേ​ഞ്ച് 214.90 എ​ന്ന നി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യി​രു​ന്ന​ത്.ഖത്തർ റിയാലിന് 22 രൂപ 69 പൈസയാണ് വിനിമയ നിരക്ക്.

യുഎഇ ദിർഹവുമായും ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 41 പൈസയെന്ന നിരക്കാണ് പല പണമിടപാട് സ്ഥാപനങ്ങളും നല്‍കുന്നത്. ഡോളറിനെതിരെ 82 രൂപ 45 പൈസയെന്ന നിലയിലാണ് ഇന്ത്യന്‍ രൂപയുടെ വിനിമയനിരക്ക്. എ​ക്സ് ഇ ​എ​ക്സ്ചേ​ഞ്ചില്‍ 22 രൂപ 49 പൈസയാണ് ഒരു ദിർഹത്തിന്‍റെ വിനിമയ നിരക്ക്. കുവൈറ്റ് ദിനാർ 271 രൂപ 34 പൈസയിലെത്തി. ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് പ്രയോജനപ്പെടുത്തി നിരവധി പ്രവാസികളാണ് നാട്ടിലേക്ക് പണമയക്കാനായി പണമിടപാട് സ്ഥാപനങ്ങളിലെത്തുന്നത്.

ഇന്ത്യന്‍ രൂപയുടെ മൂല്യമിടിവ് പിടിച്ചുനിർത്താന്‍ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്കുകള്‍ വർദ്ധിപ്പിച്ചുവെങ്കിലും ഇന്ത്യന്‍ രൂപയ്ക്ക് ഒരു വർഷത്തിനിടെ 1 ശതമാനം വിലയിടിവ് ഉണ്ടായെന്നാണ് വിലയിരുത്തില്‍. അമേരിക്കന്‍ ഡോളർ ശക്തമായതാണ് ഇന്ത്യന്‍ രൂപയുടെ വിലയില്‍ ഇടിവുണ്ടാകാന്‍ കാരണമായത്. ഫെ​ഡ​റ​ൽ റി​സ​ർ​വ്​ ന​ട​ത്തി​യ സാ​മ്പ​ത്തി​ക പ​രി​ഷ്ക​ര​ണ​ങ്ങ​ളാ​ണ് ഡോളറിനെ ശക്തിപ്പെടുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.