കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; അടിയന്തര സാഹചര്യം നേരിടാന്‍ വാട്ടര്‍ ആംബുലന്‍സ്

 കുട്ടനാട്ടില്‍ ജലനിരപ്പ് ഉയരുന്നു; അടിയന്തര സാഹചര്യം നേരിടാന്‍ വാട്ടര്‍ ആംബുലന്‍സ്

ആലപ്പുഴ: കുട്ടനാടന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തര സാഹചര്യം നേരിടുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. ആംബുലന്‍സിന് പുറമേ മൂന്ന് മൊബൈല്‍ ഫ്ളോട്ടിങ് ഡിസ്പെന്‍സറികള്‍, കരയില്‍ സഞ്ചരിക്കുന്ന മൊബൈല്‍ യൂണിറ്റ് എന്നിവയും പ്രവര്‍ത്തനം ആരംഭിച്ചു.

കുട്ടനാടന്‍ മേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും ഈ ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. ജലനിരപ്പ് ഉയര്‍ന്നതോടെ വാഹനം എത്താത്ത പ്രദേശങ്ങളിലെ വീടുകളില്‍ നിന്നുള്‍പ്പടെയുള്ള രോഗികളെ വാട്ടര്‍ ആംബുലന്‍സില്‍ കയറ്റി കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുന്ന രീതിയിലാണ് ഈ സംവിധാനം. ഓക്സിജന്‍ ഉള്‍പ്പടെയുള്ള സേവനവും വാട്ടര്‍ ആംബുലന്‍സില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഫ്ളോട്ടിങ് ഡിസ്പെന്‍സറികളുടെ സേവനം രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെയാണ്. പനി, മറ്റ് അസുഖങ്ങള്‍ തുടങ്ങിയവയ്ക്കുള്ള പ്രാഥമിക ചികിത്സ കൂടാതെ ജീവിതശൈലി രോഗങ്ങള്‍ക്കുള്ള ചികിത്സയും മരുന്നും അടക്കമുള്ള സേവനങ്ങളും ഈ ഫ്ളോട്ടിംഗ് ഡിസ്പെന്‍സറികളില്‍ ലഭ്യമാണ്.
വാട്ടര്‍ ആംബുലന്‍സ് നമ്പര്‍: 8590602129, ഡി.എം.ഒ കണ്‍ട്രോള്‍ റൂം നമ്പര്‍: 0477 2961652.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.