ഉലുവ ഇങ്ങനെ വേണം ഉപയോഗിക്കാൻ; മുടിക്ക് ഇരട്ടിയാണ് ഗുണം

ഉലുവ ഇങ്ങനെ വേണം ഉപയോഗിക്കാൻ; മുടിക്ക് ഇരട്ടിയാണ് ഗുണം

ആരോഗ്യമുള്ള മുടിയിഴകൾ എല്ലാവരുടെയും സ്വപ്നമാണ്. നീളത്തിനപ്പുറം, മുടി ആരോഗ്യത്തോടെയിരിക്കാനാണ് എല്ലാവരും ശ്രദ്ധിക്കുന്നത്. ഇതിനുള്ള ഒരു പൊടികയ്യാണ് ഉലുവ. ഉലുവ മുടിയിൽ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിൽ തടയുന്നതിനും അകാലനര അകറ്റുന്നതിനും മുടി വളരുന്നതിനും സഹായിക്കും. കേടായ മുടിയെ പുനരുജ്ജീവിപ്പിക്കാനും തലയിലെ താരനും മറ്റ് പൊടികളും നീക്കം ചെയ്യാനും ഉലുവ ഹെയർ മാസ്ക് സഹായിക്കും.

ശിരോ ചർമത്തിന്റെ ആരോഗ്യവും ഈർപ്പവും നിലനിർത്താൻ ഉലുവയ്ക്ക് സാധിക്കും. എന്നാല്‍, ശരിയായ രീതിയിൽ ഉപയോഗിക്കണമെന്ന് മാത്രം. ഉലുവ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഉപയോഗിക്കുന്നതാണ് ഉത്തമം. 2-3 സ്പൂൺ ഉലുവ ഒരു കപ്പ് വെള്ളത്തിൽ ഒരു രാത്രി മുഴുവൻ മുക്കിവയ്ക്കുക. അടുത്ത ദിവസം ഈ വെള്ളം തലയിൽ സ്പ്രേ ചെയ്യാം.

കുതിർത്ത ഉലുവ ആവശ്യത്തിന് എടുത്തശേഷം അരച്ചു പേസ്റ്റ് രൂപത്തിലാക്കാം. ഇതിലേക്ക് വെളിച്ചെണ്ണ, തൈര്, തേൻ എന്നിവ ചേർത്ത് യോജിപ്പിച്ചെടുക്കാം. ഈ മാസ്ക് ശിരോചർമത്തിലും മുടിയിഴകളിലും നന്നായി തേച്ചുപിടിപ്പിക്കാം. ഉണങ്ങുമ്പോൾ കഴുകി വൃത്തിയാക്കാം

ഉലുവയും തൈരും സമം ചേർത്ത് മിക്സിയില്‍ അടിച്ചെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നത് മുടി കട്ടിയോടെ വളരാന്‍ സഹായിക്കും. ഉലുവയും തേങ്ങാപ്പാലും പയറുപൊടിയും പേസ്റ്റ് രൂപത്തിലാക്കി നെല്ലിക്ക ചതച്ച് ചേർത്ത് മുടിയിലും ശിരോചർമ്മത്തിലും പുരട്ടാം. ശേഷം, കഴുകി കളയാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.