വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണം: കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണം: കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

കേളകം: പ്ലസ് വൺ പ്രവേശനം നേടാൻ സാധിക്കാത്ത വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് കെ സി വൈ എം ചുങ്കക്കുന്ന് മേഖല നിവേദനം നൽകി.

 വിദ്യാർത്ഥികളുടെ കഴിഞ്ഞ 10 വർഷക്കാലത്തെ പ്രതീക്ഷകളുടെ പ്രതിഫലനമാണ് എസ് എൽ സി സി ഫലം. കഠിനാദ്ധ്വാനം ചെയ്ത് ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പോലും പ്രവേശനം ലഭിക്കാത്തത് നിർഭാഗ്യകരമാണ്. പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിച്ച് കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്ന് മേഖലാ പ്രസിഡന്റ് വിമൽ കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു. 

മേഖല ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറ, രൂപത സെക്രട്ടറി ബെറ്റി പുതുപ്പറമ്പിൽ, വൈസ് പ്രസിഡന്റ് ആർഷ നെടുങ്കല്ലേൽ, സെക്രട്ടറി മരിയ വലിയ വീട്ടിൽ, ജോ.സെക്രട്ടറി ആൻവിൻ, ട്രഷറർ റോബിൻ, കോഡിനേറ്റർ ആൻമരിയ, സിൻഡിക്കേറ്റ് മെമ്പർ വിനീഷ് മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26