ന്യൂഡല്‍ഹി: ഏകീകൃത സിവില്‍ കോഡില്‍ (യുസിസി) കേന്ദ്രത്തിന് മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് പോലെ എളുപ്പമല്ല യുസിസി നടപ്പിലാക്കുന്നത്. ഒറ്റയടിക്ക് യുസിസി നടപ്പാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുക പോലും ചെയ്യരുതെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
യുസിസി നടപ്പാക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കും. മുസ്ലീങ്ങള്‍ മാത്രമല്ല ക്രിസ്ത്യന്‍, സിഖ്, ആദിവാസി, ജൈന്‍, പാഴ്‌സി വിഭാഗങ്ങളെയും ബാധിക്കുമെന്നും ഗുലാം നബി ആസാദ് ഓര്‍മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.