തലയോലപ്പറമ്പ്: മണിപ്പൂരിൽ ക്രൈസ്തവർക്കു നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചും വിശ്വാസം സംരക്ഷിക്കുവാൻ പീഡനങ്ങളെ അതിജീവിച്ച് മുന്നോട്ട് നീങ്ങുന്ന മണിപ്പൂരിലെ ക്രൈസ്തവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയിലെ കുടുംബയോഗങ്ങളുടെ കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിക്ഷേധ റാലി നടത്തി.
ഞായറാഴ്ച 8.30 ന് പള്ളിയങ്കണത്ത് നിന്ന് ആരംഭിച്ച് മാർക്കറ്റ് റോഡിലൂടെ കെ ആർ സ്ട്രീറ്റ് വഴി മെയിൻ റോഡിലൂടെ വന്ന് റാലി പള്ളിയിൽ സമാപിച്ചു. കലാപത്തോടുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിസ്സംഗതയെ വിമർശിക്കുന്ന പ്ലേക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് വിശ്വാസികൾ റാലിയിൽ പങ്കെടുത്തു.
സെൻ്റ് ജോർജ് പള്ളി വികാരി ഫാ.വർഗ്ഗീസ് ചെരപ്പറമ്പിലും, അസി.വികാരി ഫാ. ആൻറണി താണിപ്പിള്ളിയും മുന്നിൽ നിന്ന് റാലി നയിച്ചു.
കേന്ദ്രസമിതി ഭാരവാഹികളായ ജോൺസൺ കൊച്ചുപറമ്പിൽ, ബേബി ജോൺ അരയത്തേൽ, സാബു ജോസഫ്, ട്രസ്റ്റിമാരായ ബേബി ജോസഫ് പുത്തൻപറമ്പിൽ, കുര്യാക്കോസ് മoത്തിക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.
കുടുംബ യൂണിറ്റ് ഭാരവാഹികൾ, പാരീഷ് കൗൺസിൽ മെമ്പേഴ്സ്, ഭക്തസംഘടനാഭാരവാഹികൾ ഉൾപ്പെടെ നൂറുകണക്കിന് ഇടവകാംഗങ്ങൾ പ്രതിഷേധറാലിയിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26