ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു, വരുമാനവും: ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി

ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചു, വരുമാനവും:  ദുബായ് റോഡ്സ്  ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി

ദുബായ്: 2022 ല്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ ഡിജിറ്റല്‍ ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചതായി ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 2021 ൽ 676 ദശലക്ഷമായിരുന്നു ഇടപാടുകളുടെയും ഉപയോക്താക്കളുടെയും എണ്ണമെങ്കില്‍ 2022 ല്‍ അത് 814 ദശലക്ഷമായി ഉയർന്നു. 20 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുളളത്. 2022 ലെ മൊത്ത വരുമാനം 10 ശതമാനം വർദ്ധിച്ച് 3.5 ബില്ല്യണ്‍ ദിർഹത്തിലെത്തി. രജിസ്ട്രർ ചെയ്ത ഉപയോക്താക്കളുടെ എണ്ണം 1.3 ദശലക്ഷവും ഇന്‍ ആപ് ഇടപാടുകളില്‍ 197 ശതമാനം വർദ്ധന രേഖപ്പെടുത്തി 3.7 ദശലക്ഷവുമായി.

ദുബായിയെ ലോകത്തിലെ ഏറ്റവും സ്മാർട്ടായ നഗരമാക്കിമാറ്റുന്നതിനുളള ഡിജിറ്റലൈസേഷന്‍ നടപടികള്‍ വളരെ വേഗത്തില്‍ മുന്നേറുകയാണ്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന മികച്ച സേവനങ്ങൾ നൽകുന്ന ഒരു സ്മാർട്ട് സിറ്റിയായി ദുബായ് വളരുകയാണെന്നും റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

ഷെയില്‍ ആപ്പ് ഉപയോഗപ്പെടുത്തി 20 ദശലക്ഷം യാത്രകളാണ് നടത്തിയത്. 2021 നെ അപേക്ഷിച്ച് 174 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളതെന്നും ആപ്പ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 73 ശതമാനം വർദ്ധിച്ചുവെന്നും അല്‍ തയാർ പറഞ്ഞു. ആപ്പിൾ പേ ഉപയോഗിച്ച് പാർക്കിംഗ് ഫീസ് അടയ്ക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു. 2018-ൽ മഹ്ബൂബ് ചാറ്റ്ബോട്ട് ആരംഭിച്ചു. വാട്സ് അപ്പില്‍ പാർക്കിംഗ് ഫീസ് അടയ്ക്കുന്ന സേവനമാണ് ഏറെ പേരും പ്രയോജനപ്പെടുത്തിയതെന്നും ആർടിഎ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.