മസ്കറ്റ്: ഒമാനിലെ ബജറ്റ് വിമാനകമ്പനിയായ സലാം എയർ യുഎഇയിലെ ഫുജൈറയിലേക്ക് നാളെ മുതല്‍ സർവ്വീസ് ആരംഭിക്കും. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ സർവ്വീസ് നടത്തുമെന്നാണ് സലാം എയർ അറിയിച്ചിട്ടുളളത്. ആഴ്ചയില്‍ രണ്ട് ദിവസങ്ങളിലായി 4 യാത്രകളാണ് നടത്തുക.
സേവനം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഫുജൈറയിലേക്ക് സർവ്വീസ് ആരംഭിക്കുന്നത്. വിനോദ സഞ്ചാരികള്‍ക്കും വ്യാപാര ആവശ്യത്തിനായി എത്തുന്നവർക്കും ഉപകാരപ്രദമാകും സേവനമെന്നാണ് വിലയിരുത്തല്‍. വർദ്ധിച്ചുവരുന്ന വിമാനയാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് സഹായകരമാകും പുതിയ സർവ്വീസെന്നും സലാം എയർ വിലയിരുത്തുന്നു. വിമാനടിക്കറ്റ് നിരക്കിലെ വർദ്ധനവും ലഭ്യതകുറവും യാത്രമാറ്റിവയ്ക്കാന്‍ നിർബന്ധിതമാകുന്ന വർത്തമാന കാലഘട്ടത്തില്‍ സലാം എയറിന്‍റെ പുതിയ നീക്കം പ്രതീക്ഷ നല്‍കുന്നതാണ്. പ്രാദേശിക റൂട്ടുകളില്‍ സേവനം വർദ്ധിപ്പിക്കുകയെന്നുളളതാണ് സലാം എയർ ലക്ഷ്യമിടുന്നതെന്ന് സലാം എയർ സിഇഒ മുഹമ്മദ് അഹമ്മദ് പറഞ്ഞു.
നിലവില്‍ 13 രാജ്യങ്ങളിലെ 39 ലക്ഷ്യങ്ങളിലേക്ക് സലാം എയർ സർവ്വീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം കൂടാതെ റിയാദ്, ഷിറാസ്, സലാല, ട്രാബ്‌സോൺ,ഫുക്കറ്റ്,ബാങ്കോക്ക് ,ക്വാലാലംപൂർ, ജയ്പൂർ, കറാച്ചി ,സിയാൽകോട്ട്, ധാക്ക, ലഖ്‌നൗ , കാഠ്മണ്ഡു, ചിറ്റഗോംഗ് ,കൊളംബോ , തുടങ്ങിയ നഗരങ്ങളിലേക്കാണ് സലാം ഏയർ ഫുജൈറയില്‍ നിന്ന് മസ്കറ്റ് വഴി സർവീസ് ആരംഭിക്കുക.
ഫുജൈറ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം 20:10 ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 03:45 ന് തിരുവനന്തപുരത്ത് എത്തും. തിരിച്ച് തിരുവനന്തപുരത്ത് നിന്ന് പ്രാദേശിക സമയം 04:45 ന് പുറപ്പെട്ടു പ്രാദേശിക സമയം 08:55 ന് ഫുജൈറയിൽ എത്തിച്ചേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.