നേപ്പാളില്‍ ആറുപേരുമായി കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു

നേപ്പാളില്‍ ആറുപേരുമായി കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു: അഞ്ച് മൃതദേഹങ്ങള്‍ കണ്ടെടുത്തു

കാഠ്മണ്ഡു: നേപ്പാളില്‍ അഞ്ച് വിദേശ പൗരന്മാരടക്കം ആറ് പേരുമായി പോയ ഹെലികോപ്റ്ററിന്റെ അവശിഷ്ടം ലംജുറയില്‍ നിന്ന് കണ്ടെത്തി. സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

അപകടത്തില്‍പ്പെട്ട 9 എന്‍-എഎംവി ഹെലികോപ്റ്ററിന് രാവിലെ 10:15 ഓടെ കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്ന യാത്രക്കാര്‍ അഞ്ച് മെക്സിക്കന്‍ പൗരന്മാരാണെന്നാണ് സൂചന.

സോലുഖുംബുവിലെ സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായുള്ള ബന്ധം 15 മിനിറ്റിനുള്ളില്‍ നഷ്ടപ്പെട്ടു. 12,000 അടി ഉയരത്തില്‍ വച്ച് ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടപ്പെട്ടതായി ത്രിഭുവന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ടിഐഎ) മാനേജര്‍ ഗ്യാനേന്ദ്ര ഭുല്‍ പറഞ്ഞു. ലംജൂറ ചുരത്തില്‍ എത്തിയപ്പോള്‍, ഹെലികോപ്റ്ററിന് വൈബറില്‍ 'ഹലോ' സന്ദേശം മാത്രമേ ലഭിച്ചുള്ളൂ.

ഹെലികോപ്റ്ററിന്റെ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനുമായി ഒരു ആള്‍ട്ടിറ്റിയൂഡ് എയര്‍ ഹെലികോപ്റ്ററും സുരക്ഷാ ഉദ്യോഗസ്ഥരും ലംജുര ചുരത്തിന്റെ പ്രദേശത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.