ബ്രിസ്ബേൻ സീറോ മലബാർ ഇടവക ദുക്റാന തിരുനാൾ ആഘോഷിച്ചു

ബ്രിസ്ബേൻ സീറോ മലബാർ ഇടവക ദുക്റാന തിരുനാൾ ആഘോഷിച്ചു

ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് ശ്ലീഹാ സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ദുക്റാന തിരുനാൾ സമാപിച്ചു. പ്രധാന തിരുനാൾ ദിനമായ ശനിയാഴ്ച അഞ്ച് വൈദികരുടെ നേതൃത്വത്തിൽ റാസ കുർബാന നടന്നു. കുർബാനയിലും തുടർന്നു നടന്ന തിരിക്കർമ്മങ്ങളിലും 700 ലധികം പേർ പങ്കെടുത്തു. 

ഞായറാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് സൺഷെയിൻ കോസ്റ്റ് പള്ളി വികാരി ഫാ.ടിജോ പുത്തൻപറമ്പിൽ നേതൃത്വം നൽകി. തുടർന്നു നടന്ന സ്നേഹ വിരുന്നിൽ 1100ലധികം പേർ പങ്കെടുത്തു. തിങ്കളാഴ്ച മരിച്ച വിശ്വാസികൾക്കുവേണ്ടി നടത്തപ്പെട്ട പ്രത്യേക ദിവ്യബലിക്ക് ഫാദർ എബ്രഹാം നടുക്കുന്നേൽ നേതൃത്വം നൽകി. പത്തു ദിവസം നീണ്ടുനിന്ന ആഘോഷങ്ങൾ തിങ്കളാഴ്ചയോടെ സമാപിച്ചു. തിരുനാളിനോടനുബന്ധിച്ച് ബൈബിളിലെ വിവിദ ഭാ​ഗങ്ങളെ ആസ്പദമാക്കിയുള്ള ടാബ്ലോകളും അരങ്ങേറി.

പത്ത് ദിവസം നീണ്ടു നിന്ന പെരുന്നാളും നൊവേനയും വൻ വിജയമാക്കി മാറ്റിയ ഇടവാകം​ഗങ്ങൾക്ക് പെരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ ഷിബു മാത്യു നന്ദി പറഞ്ഞു. 100 ലധികം വൊളണ്ടിയർമാർക്ക് ഇടവകാംഗങ്ങൾക്കിടയിൽ സാഹോദര്യവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കാനുള്ള അവസരമായിരുന്നു പെരുന്നാൾ.


ജൂലൈ ഏഴാം തീയതി വെള്ളിയാഴ്ചയാണ് പ്രസുദേന്തിമാരുടെ കൂദാശയോടൊപ്പം പെരുന്നാൾ കൊടിയേറിയത്. ആഘോഷങ്ങൾക്ക് ഫാദർ ജോഷി പറപ്പുള്ളി ഒ.എഫ്.എം നേതൃത്വം നൽകി. ഫാദർ എബ്രഹാം നടുക്കുന്നേൽ സഹകാർമ്മികനായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26