ലണ്ടന്‍: അമേരിക്കയ്ക്ക് ബ്രിട്ടണുമായുള്ള ബന്ധം ദൃഢമാണെന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റായ ശേഷം ആദ്യമായി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ച ജോ ബൈഡന്‍ പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച്ച നടത്തി.
യുകെയുമായുള്ള അമേരിക്കയുടെ ബന്ധം ഏറെ പ്രാധാന്യമുള്ളതാണെന്നും ബൈഡന്‍ പറഞ്ഞു. ലണ്ടനില്‍ മറൈന്‍ വണ്‍ ഹെലിക്കോപ്ടറില്‍ പറന്നിറങ്ങിയ ബൈഡന് രാജകീയ വരവേല്പാണ് നല്കിയത്. വിമാനത്താവളത്തില്‍ വെല്‍ഷ് ഗാര്‍ഡുകള്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് അമേരിക്കയുടെ ദേശീയ ഗാനം ആലപിച്ചു.
നാറ്റോയിലെ 'രണ്ട് ഉറച്ച സഖ്യകക്ഷികള്‍' എന്നാണ് യുകെയെയും അമേരിക്കയയെയും കുറിച്ച് ചര്‍ച്ചയില്‍ സുനക് പറഞ്ഞത്. റഷ്യയുടെ അധിനിവേശത്തില്‍ നിന്ന് സ്വയം പ്രതിരോധിക്കാന്‍ ഉക്രയിന് സഹായം നല്‍കാനുള്ള അമേരിക്കയുടെ നീക്കത്തെക്കുറിച്ചും ഇവരുടെ കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചയായി.
നാറ്റോ ഉച്ചകോടിയില്‍ ഉക്രെയ്‌നിന്റെ അംഗത്വത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഉച്ചകോടിയില്‍ 31 നാറ്റോ അംഗങ്ങളാണ് ഉള്ളത്. റഷ്യയുടെ അധിനിവേശത്തിനെതിരെ ഉക്രെയിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ സഖ്യകക്ഷികള്‍ ലക്ഷ്യമിടുന്നതായാണ് സൂചന. ഇതിനിടെയുള്ള വന്‍ രാജ്യങ്ങളായ അമേരിക്കയുടേയും ബ്രിട്ടന്റെയും നിലപാട് ഏറെ നിര്‍ണായകമാണ്.
നാറ്റോയില്‍ ചേരാനുള്ള ഉക്രെയ്‌നിന്റെ ആവശ്യം സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ബൈഡന്‍ നിലപാട് അറിയിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു യുദ്ധത്തിന്റെ മധ്യത്തില്‍ ഉക്രെയ്നെ നാറ്റോ കുടുംബത്തിലേക്ക് കൊണ്ടുവരണോ വേണ്ടയോ എന്നതില്‍ നാറ്റോയില്‍ ഏകാഭിപ്രായമുണ്ടാവുമെന്നു കരുതുന്നില്ലെന്നാണ് അമേരിക്കയുടെ നിലപാട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.