ദുബായ്: യു എ ഇ ഫെഡറല്‍ നാഷണല്‍ കൗൺസില്‍ തിരഞ്ഞെടുപ്പ് ഒക്ടോബര്‍ ഏഴിന് നടക്കും. ഓഗസ്റ്റ് 15 മുതല്‍ 18 വരെയാണ് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള രജിസ്ട്രേഷന്‍. ഓഗസ്റ്റ് 25ന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 28 വരെ നാമനിര്‍ദ്ദേശങ്ങളോട് എതിര്‍പ്പുള്ളവര്‍ക്ക് അപ്പീലുകൾ സമര്‍പ്പിക്കാമെന്ന് ദേശീയ തിരഞ്ഞെടുപ്പ് സമിതി അറിയിച്ചു. തിരഞ്ഞെടുപ്പ് സമയക്രമത്തിന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കി.
ഇലക്ടറല്‍ കോളേജ് അംഗങ്ങളുടെ എണ്ണത്തില്‍ 2019 നെ അപേക്ഷിച്ച് 18.1 ശതമാനം വർദ്ധനവുണ്ട്. 3,98,879 പേരാണ് അംഗങ്ങള്‍. സ്ത്രീകളുടെ സാന്നിദ്ധ്യം 51 ശതമാനമാണ്. 21 നും 40 നും ഇടയില്‍ പ്രായമുളളവരാണ് 55 ശതമാനവും 21 നും 30 നും ഇടയില്‍ പ്രായമുളളവർ 30 ശതമാനമാണ്. വോട്ടവകാശമുളളവർക്ക് യുഎഇയ്ക്ക് പുറത്തുനിന്നും വോട്ട് രേഖപ്പെടുത്തുന്നതിനുളള സൗകര്യവും ഒരുക്കും.
സെപ്റ്റംബര്‍ രണ്ടിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും. വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബര്‍ ഏഴിന് തന്നെ ഫലപ്രഖ്യാപനവും നടക്കും. ഒക്ടോബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിന് അവസരം. ഒക്ടോബര്‍ 13ന് വിജയികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.