വാഷിങ്ടൺ ഡി.സി: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ ഇരുപതാമത് അന്തർദേശീയ കണ്‍വന്‍ഷന്‍ ജൂലൈ 18 മുതൽ 20 വരെ ഗ്രേറ്റർ വാഷിങ്ടൺ ഡി.സി യിലെ പ്രസിദ്ധ കൺവൻഷൻ സെന്ററായ മാരിയറ്റ് മോണ്ട്ഗോമറി കൗണ്ടി കോൺഫറൻസ് സെന്റർ ബേഥേസ്‌ദാ (bethesda) യിൽ വെച്ച് നടത്തുന്നതിന്റെ മുന്നോടിയായി വാഷിങ്ടൺ ഡി.സിയിലും പരിസര സ്റ്റേറ്റുകളിൽ നിന്നുമുള്ള കൺവൻഷൻ കമ്മിറ്റിയുടെ കിക്ക് ഓഫ് വാഷിങ്ടൺ ഡി.സി യിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ വസതിയിൽ നടന്നു.
ഫൊക്കാനയുടെ അന്തർദ്ദേശീയ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ വളരെയേറെ പുരോഗമിക്കുന്നുണ്ടെന്നും വളരെ ചിട്ടയോടുകൂടിയുള്ള പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഈ കൺവൻഷന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ഫൊക്കാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ഫൊക്കാനയുടെ വാഷിങ്ടൺ ഡി.സി കൺവൻഷൻ ഒരു ചരിത്ര വിജയമാക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ പ്രവർത്തനങ്ങളുമായി ഫൊക്കാന വളരെയധികം മുന്നോട്ടു പോയിട്ടുണ്ടെന്നും കൺവൻഷൻ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും കൺവൻഷൻ കുറ്റമറ്റതാക്കുകയും ആണ് ഈ കിക്ക് ഓഫിന്റെ ലക്ഷ്യമെന്നും അറുപതിലധികം കൺവൻഷൻ ഭാരവാഹികൾ പങ്കെടുത്തെന്നും സെക്രട്ടറി ഡോ. കല ഷഹി അറിയിച്ചു.
ഫൊക്കാനയുടെ ഇതുവരെ നടന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കൺവൻഷൻ ആയിരിക്കും അരങ്ങേറുന്നത്. ജൂലൈ 18 മുതൽ 20 വരെ നടക്കുന്ന ഈ മാമാങ്കം അവിസ്മരണീയമാക്കാൻ പരമാവധി ശ്രമിക്കുമെന്ന് കൺവൻഷൻ ചെയർ വിപിൻ രാജ് അഭിപ്രായപ്പെട്ടു.
ഫൊക്കാന കൺവൻഷന്റെ മിക്ക കമ്മിറ്റി ചെയേർസ്, ഡി സി ആർ വി പി ജോൺസൺ തങ്കച്ചൻ, ലോക്കൽ അസ്സോസിയേഷൻസ് പ്രസിഡന്റ് ആൻഡ് ടീം, കൺവൻഷൻ കൺവീനർ ജെയിംസ് ജോസഫ്, മുൻ പ്രസിഡന്റുമാരായ പോൾ കറുകപ്പള്ളിൽ, മാധവൻ പി നായർ എന്നിവർ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.