വത്തിക്കാനിൽ നടക്കുന്ന സിനഡിൽ മെൽബൺ രൂപത ചാൻസിലർ ഡോ.സിജീഷ് പുല്ലാംകുന്നേൽ പങ്കടുക്കും

വത്തിക്കാനിൽ നടക്കുന്ന സിനഡിൽ മെൽബൺ രൂപത ചാൻസിലർ ഡോ.സിജീഷ് പുല്ലാംകുന്നേൽ പങ്കടുക്കും

മെൽബൺ: വത്തിക്കാനിൽ ഒക്ടോബറിൽ നടക്കുന്ന സിനഡാലിറ്റിയെ സംബന്ധിച്ചുള്ള സFനഡില്‍ മെൽബൺ രൂപത ചാൻസിലർ ഡോ. സിജീഷ് പുല്ലാംകുന്നേൽ പങ്കെടുക്കും. ഓഷ്യാന മേഖലയെ പ്രതിനിധികരിച്ചാണ് ഫാദർ സിജീഷ് സിനഡിൽ പങ്കെടുക്കുന്നത്.

കാനോൻ നിയമത്തിൽ ഡോക്ടറേറ്റ് ഉള്ള ഫാദർ സിജീഷ് പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂടറ്റിലെ വിസിസ്റ്റിങ് പ്രൊഫസർ ആണ്. ഫാദർ സിജീഷിന്റെ സാന്നിധ്യം ഓഷ്യന റീജിയനിൽ കാത്തോലിക്ക സഭയുടെ മുന്നോട്ടുള്ള യാത്രയിൽ സീറോ മലബാർ മെൽബോൺ രൂപതയുടെ പങ്ക് വിളിച്ചോതുന്നു.

കേരളത്തിൽ നിന്നും സീറോ മലബാർ സഭാ തലവനായി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും, സീറോ മലങ്കര സഭയുടെ തലവനായി കർദിനാൾ മോർ ബസേലിയോസ് ക്ലീമീസ് ബാവയും, ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ തലവനായി മാർ ആൻഡ്രൂസ് താഴത്തും, ദൈവശാസ്ത്ര പ്രതിനിധിയായി മാർ ജോസഫ് പാംപ്ലാനിയും, ലത്തീൻ സഭയിൽ നിന്ന് ബിഷപ്പ് അലക്സ് വടക്കുംതലയും സിനഡിൽ പങ്കെടുക്കും.

2023 ഒക്ടോബർ ഒന്നിന് ത്രിദിന ധ്യാനത്തോടെയാണ് പതിനാറാമത് ആഗോള സാധാരണ സിനഡ് ആരംഭിക്കുക. സിനഡിൽ പങ്കെടുക്കാനായി 378 അംഗങ്ങളാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ ഇപ്പോഴുള്ളത്. ഈ 378 പേരിൽ പൗരസ്ത്യ കത്തോലിക്കാ സഭ പ്രതിനിധികളായി 20 പേരും, വിവിധ എപ്പിസ്കോപ്പൽ കോൺഫറൻസുകളിൽ നിന്ന് 168 പേരും, മറ്റ് പ്രതിനിധികളായി 92 പേരും, എട്ട് പ്രത്യേക അതിഥികളും, 57 ദൈവശാസ്ത്ര വിദഗ്ധരും ചര്‍ച്ചാസംവിധാന സഹായികളും ഉണ്ട്. സിനഡിൽ പങ്കെടുക്കുന്ന 85 സ്ത്രീകളിൽ 56 പേർക്ക് വോട്ടവകാശമുണ്ട്.

കൂടുതൽ വായനക്ക്

മെത്രാന്മാരുടെ സിനഡ് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; സീറോ മലബാര്‍ സഭയില്‍ നിന്നും മൂന്നു മെത്രാന്മാരും വനിതാ സന്യസ്ത പ്രതിനിധിയും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.