മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓര്‍മ്മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്ര നാളെ എത്തിച്ചേരും

മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓര്‍മ്മപ്പെരുന്നാള്‍; തീര്‍ത്ഥാടന പദയാത്ര നാളെ എത്തിച്ചേരും

തിരുവനന്തപുരം: ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ എഴുപതാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കലേക്ക് നടക്കുന്ന തീര്‍ത്ഥാടന പദയാത്ര നാളെ വൈകിട്ട് അഞ്ചിന് പട്ടത്ത് സെന്റ്‌മേരീസ് കത്തീഡ്രല്‍ ദേവാലയത്തിലെ കബറിടത്തില്‍ എത്തിച്ചേരും. റാന്നി പെരുനാട്ടില്‍ നിന്ന് ആരംഭിച്ച തീര്‍ത്ഥാടന പദയാത്ര വ്യാഴാഴ്ച്ച പിരപ്പന്‍കോട് എത്തിച്ചേര്‍ന്നു.

നാളെ രാവിലെ പിരപ്പന്‍കോട് നിന്നും ആരംഭിക്കുന്ന പദയാത്ര സംഘം വേറ്റിനാട്, മൗണ്ട് കാര്‍മല്‍ ധ്യാന കേന്ദ്രത്തില്‍ ഉച്ച വിശ്രമത്തിന് ശേഷം നാലാഞ്ചിറ ബഥനി ആശ്രമം, മാര്‍ ഇവാനിയോസ് വിദ്യാനഗര്‍ എന്നിവിടങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി അഞ്ചിന് കബറിടത്തില്‍ എത്തിച്ചേരും.

മാവേലിക്കര, മാര്‍ ഇവാനിയോസ് ജന്മഗൃഹമായ പുതിയകാവില്‍ നിന്നും ആരംഭിച്ച പദയാത്ര ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങല്‍ എത്തിച്ചേരും. വൈകിട്ട് കാരമ്മൂട് മലങ്കര സെന്ററില്‍ വിശ്രമിക്കും. മാര്‍ത്താണ്ഡത്തു നിന്നും പാറശാലയില്‍ നിന്നുമുള്ള പദയാത്രകള്‍ ഇന്ന് രാവിലെ ആരംഭിച്ചു. അവ രണ്ടും നാളെ വൈകിട്ട് അഞ്ചിന് കബറിടത്തില്‍ എത്തിച്ചേരും. തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്ന മെഴുകുതിരി നേര്‍ച്ച പ്രദക്ഷിണവും നാളെ ഉണ്ടാവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26