കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗം; ജൂലൈ 16ന് മാതാപിതാക്കള്‍ക്ക് സൈബര്‍ സെക്യൂരിറ്റി അവബോധ ക്ലാസ്

കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗം; ജൂലൈ 16ന് മാതാപിതാക്കള്‍ക്ക് സൈബര്‍ സെക്യൂരിറ്റി അവബോധ ക്ലാസ്

മെല്‍ബണ്‍: ഷേപ്പാര്‍ട്ടന്‍ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ ജൂലൈ 16 ന് മാതാപിതാക്കള്‍ക്കായി സൈബര്‍ സെക്യൂരിറ്റി അവബോധ ക്ലാസ് നടത്തപ്പെടുന്നു. ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ തെളിവുകളുടെ അടിസ്ഥാനത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിക്ക് തിങ്ക് യു നോ(Think U Know) എന്നാണ് പേരിട്ടിരിക്കുന്നത്.

ഇന്നത്തെ കാലഘട്ടത്തില്‍ കുട്ടികളുടെ ഇന്റര്‍നെറ്റ് ദുരുപയോഗവും അതുമൂലം കുട്ടികള്‍ക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ക്ക് അവബോധം നല്‍കുന്നതിനാണ് ഈ പരിപാടി നടത്തപ്പെടുന്നത്.

ലൈംഗിക ചൂഷണവും ഓണ്‍ലൈന്‍ ഗ്രൂമിങ്ങും അതിരു കടന്നിരിക്കുന്ന ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, ഇത്തരം സാഹചര്യത്തില്‍ ആരെ എങ്ങനെ സമീപിക്കണം തുടങ്ങിയ കാര്യങ്ങളും ആണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.