ലഹരി വിരുദ്ധ മാരത്തോണുമായി കെ.സി.വൈ.എം

ലഹരി വിരുദ്ധ മാരത്തോണുമായി കെ.സി.വൈ.എം

ചാലക്കുടി: കെ.സി.വൈ.എം സംസ്ഥാന സമിതി ഇരിങ്ങാലക്കുട രൂപതയുടെ ആതിഥേയത്വത്തിൽ ലഹരി വിരുദ്ധ സന്ദേശവുമായി മാരത്തോൺ സംഘടിപ്പിച്ചു. ചാലക്കുടിയിൽ നടന്ന മാരത്തോൺ ഇരിങ്ങാലക്കുട രൂപതാ വികാരി ജനറൽ മോൺ.ജോസ് മഞ്ഞളി ഫ്ലാഗ് ഓഫ് ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ.റെജി അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ടെന്നിസൺ സ്വാഗതം അർപ്പിച്ചു. സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന അസിസ്റ്റന്റ്‌ ഡയറക്ടർ സി. റോസ്മെറിൻ എസ്.ഡി, വൈസ് പ്രസിഡന്റുമാരായ ലിബിൻ മുരിങ്ങലത്ത് ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, സെക്രട്ടറിമാരായ അനു ഫ്രാൻസിസ്, ഷിബിൻ ഷാജി, ട്രഷറർ ഫ്രാൻസിസ് എസ്, ഇരിങ്ങാലക്കുട രൂപത ചെയർമാൻ റിജോ ഇരിങ്ങാലക്കുട രൂപത ഡയറക്ടർ ചാക്കോ കാട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി. 150 തോളം യുവജനങ്ങളും മാരത്തോണിന്റെ ഭാഗമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26