അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീം കോടതി 21ന് പരിഗണിക്കും

അപകീര്‍ത്തിക്കേസ്: രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രീം കോടതി 21ന് പരിഗണിക്കും

ന്യുഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി ഈ മാസം 21 ന് പരിഗണിക്കും. 'മോഡി' എന്ന പേര് മോശമായി ഉപയോഗിച്ചുവെന്ന് കേസിലാണ് രാഹുലിനെതിരെ സൂറത്ത് കോടതി ശിക്ഷ വിധിച്ചത്. രണ്ട് വര്‍ഷം തടവും പിഴയുമാണ് കോടതി ശക്ഷ ചുമത്തിയത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ഹര്‍ജി തള്ളിയ സെഷന്‍സ് കോടതിയും ഹൈക്കോടതിയും ഈ ശിക്ഷാ വിധി ശരിവച്ചിരുന്നു.

ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് രാഹുലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ശനിയാഴ്ചയാണ് രാഹുല്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഒരു മാനനഷ്ടക്കേസില്‍ നല്‍കാവുന്ന പരമാവധി ശിക്ഷയാണ് സൂറത്ത് കോടതി വിധിച്ചത്. രണ്ട് വര്‍ഷം തടവുശിക്ഷ ലഭിച്ചതോടെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാഹുല്‍ ഗാന്ധി അയോഗ്യത നേരിടുകയും ലോക്സഭാ അംഗത്വം മാര്‍ച്ച് 24 ന് റദ്ദാക്കപ്പെടുകയും ചെയ്തിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് രാഹുല്‍ നിയമനടപടി നേരിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.