ലൈംഗികാരോപണം: ബ്രിജ് ഭൂഷണ് ജാമ്യം

ലൈംഗികാരോപണം: ബ്രിജ് ഭൂഷണ് ജാമ്യം

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്, വിനോദ് തോമര്‍ എന്നിവര്‍ക്ക് ഡല്‍ഹി റോസ് അവന്യൂ കോടതി രണ്ട് ദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചു.

അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹര്‍ജീത് സിങ് ജസ്പാല്‍ 25,000 രൂപയുടെ ജാമ്യ ബോണ്ടുകള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചു. ഈ മാസം 20തിന് ഈ കേസില്‍ വീണ്ടും വാദം കേള്‍ക്കും. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്റ് സെക്രട്ടറിയാണ് വിനോദ് തോമര്‍.

ആറ് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിഷേധത്തിനായിരുന്നു കഴിഞ്ഞ ഒരു മാസക്കാലം ന്യൂഡല്‍ഹി സാക്ഷ്യം വഹിച്ചത്. രാജ്യത്തിനുവേണ്ടി മെഡലുകള്‍ സ്വന്തമാക്കിയ അഭിമാന താരങ്ങള്‍ തന്നെ സംഘടനയുടെ അധ്യക്ഷനെതിരെ രംഗത്തെത്തിയതോടെ വലിയ വിവാദങ്ങളിലേക്ക് ഈ വിഷയം വഴിതെളിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.