ഉമ്മൻചാണ്ടിയെ കണ്ട് പൊട്ടിക്കരഞ്ഞ് എ.കെ ആന്റണി; വികാരനിർഭരമായ നിമിഷങ്ങൾ

ഉമ്മൻചാണ്ടിയെ കണ്ട് പൊട്ടിക്കരഞ്ഞ് എ.കെ ആന്റണി; വികാരനിർഭരമായ നിമിഷങ്ങൾ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്ക് തലസ്ഥാനത്തിന്റെ അന്ത്യാഞ്ജലി. തലസ്ഥാനത്തെ വീട്ടിലും നൂറ് കണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാന്‍ എത്തുന്നത്.

എ.കെ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, രമേശ് ചെന്നിത്തല തുടങ്ങി പ്രമുഖർ പുതുപ്പള്ളി ഹൗസിലെത്തി. ഉമ്മൻചാണ്ടിയെ കണ്ട് എ.കെ ആന്റെണി പൊട്ടിക്കരഞ്ഞു. വ്യക്തപരമായ വലിയ നഷ്ടമെന്നാണ് എ.കെ ആൻ്‍റെണി ഉമ്മൻചാണ്ടിയെ ഓർത്തെടുത്തത്.

പുതുപ്പള്ളി ഹൗസിൽ പ്രത്യേക പ്രാർത്ഥന വൈദികരുടെ നേതൃത്വത്തിൽ നടത്തി. ഇതിന് ശേഷം പൊതുദർശനത്തിനായി സെക്രട്ടേറിയേറ്റ് ദർബാർ ഹാളിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് കെപിസിസി ആസ്ഥാനത്തും തുടർന്ന് രാത്രി തിരികെ പുതുപ്പള്ളി ഹൗസിലേക്കും ഭൗതിക ശരീരം എത്തിക്കും. നാളെ രാവിലെ കോട്ടയത്തേക്ക് വിലാപയാത്രയായി പുറപ്പെടും.

1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

2006 വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.