'INDIA' എന്ന പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി; എല്ലാ പാര്‍ട്ടികള്‍ക്കും അത് സ്വീകാര്യമായി

'INDIA' എന്ന പേര് നിര്‍ദേശിച്ചത് രാഹുല്‍ ഗാന്ധി;  എല്ലാ പാര്‍ട്ടികള്‍ക്കും അത് സ്വീകാര്യമായി

ബംഗളൂരു: വിശാല പ്രതിപക്ഷ സഖ്യത്തിന് 'INDIA' (ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് നിര്‍ദേശിച്ച രാഹുല്‍ ഗാന്ധിയുടെ സര്‍ഗാത്മകത വളരെയധികം പ്രശംസിക്കപ്പെട്ടു. എല്ലാ പാര്‍ട്ടികളും ആ പേര് അംഗീകരിക്കുകയും ചെയ്തു. ബംഗളൂരുവില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് സഖ്യത്തിന് പേരിട്ടത്.

നിങ്ങള്‍ക്ക് 'ഇന്ത്യ'യെ വെല്ലുവിളിക്കാന്‍ കഴിയുമോയെന്ന് ബിജെപിയോടും എന്‍ഡിഎയോടും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചോദിച്ചു.

സി.ബി.ഐ, ഇ.ഡി തുടങ്ങിയവയെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും നശിപ്പിക്കാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ ഒരുമിച്ച് നിന്ന് രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുക എന്നതാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ യോഗത്തില്‍ ആഹ്വാനമുണ്ടായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, ശരത് പവാര്‍, അരവിന്ദ് കെജ്‌രിവാള്‍, നിധീഷ് കുമാര്‍, ലാലുപ്രസാദ് യാദവ്, സീതാറാം യെച്ചൂരി തുടങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.