ഇഡി റെയ്ഡ്: മന്ത്രി പൊന്‍മുടിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 81 ലക്ഷം രൂപ; സ്ഥിര നിക്ഷേപമായ 41 കോടി മരവിപ്പിച്ചു

ഇഡി റെയ്ഡ്: മന്ത്രി പൊന്‍മുടിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 81 ലക്ഷം രൂപ; സ്ഥിര നിക്ഷേപമായ 41 കോടി മരവിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ 81.7 ലക്ഷം രൂപ പിടിച്ചെടുത്തു. മകനും എംപിയുമായ ഗൗതം സിങ്കമണിയുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തി. ഇവിടെ നിന്ന് 13 ലക്ഷം രൂപയുടെ ബ്രിട്ടിഷ് പൗണ്ടും നിരവധി രേഖകളും പിടിച്ചെടുത്തു. പൊന്‍മുടിയുടെ 41.9 കോടി രൂപയുടെ സ്ഥിര നിക്ഷേപം മരവിപ്പിച്ചതായും ഇഡി അറിയിച്ചു.

ഇഡി അറസ്റ്റ് ചെയ്ത പൊന്മുടിയുടെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി വരികെയായിരുന്നു. മന്ത്രിയുടെ ചെന്നൈയിലെ വീട്ടിലടക്കം അഞ്ചിടങ്ങളിലായിരുന്നു പരിശോധന. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇഡി പരിശോധന നടത്തിയത്.

പൊന്മുടിയുടെ മകന്‍ ഗൗതം സിങ്കമണിയുടെ വീടിന് പുറമേ വിഴുപ്പുറത്തെ സൂര്യ എന്‍ജിനീയറിംഗ് കോളജിലും റെയ്ഡ് നടത്തി. ഗൗതം നടപടിക്രമങ്ങള്‍ പാലിക്കാതെ വിദേശത്ത് നിന്നു പണം ഉള്‍പ്പെടെ സ്വീകരിച്ചതായി കണ്ടെത്തി. ഏഴ് ഉദ്യോഗസ്ഥരുടെ സംഘമാണ് റെയ്ഡ് നടത്തുന്നത്.

ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുറപ്പെടുന്നതിന് മുന്‍പായിരുന്നു ഇഡി പരിശോധന ആരംഭിച്ചത്. നേരത്തെ മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട് നടന്ന ഇഡി പരിശോധനയും അദ്ദേഹത്തിന്റെ അറസ്റ്റുമെല്ലാം സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. അതിനിടെയാണ് വീണ്ടും ഇഡി പരിശോധന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.