'നഷ്ടമായത് പ്രവാസികൾക്ക് എന്നും പിന്തുണയേകിയ ജനകീയ നേതാവിനെ'

'നഷ്ടമായത് പ്രവാസികൾക്ക് എന്നും പിന്തുണയേകിയ ജനകീയ നേതാവിനെ'

അബുദാബി: ലോകമെമ്പാടുമുള്ള മലയാളികളുടെ ആവശ്യങ്ങൾ കേൾക്കാനും ഏറ്റെടുക്കാനും രാപകൽ ഭേദമില്ലാതെ പ്രവർത്തിച്ച ജനകീയ നേതാവിനെയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് ബുർജീൽ ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ. എന്നും ജനങ്ങൾക്കിടയിൽ ജീവിച്ച അദ്ദേഹം ജനകീയ രാഷ്ട്രീയപ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകി.

അര നൂറ്റാണ്ടിലേറെ നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ് അദ്ദേഹത്തിനുണ്ടായിരുന്ന നിസ്സീമമായ ജനപിന്തുണയുടെ തെളിവാണ്. മുഖ്യമന്ത്രിയായിരിക്കെയും അല്ലാതെയും യുഎഇ അടക്കമുള്ള വിദേശ രാജ്യങ്ങൾ സന്ദർശിക്കുമ്പോഴും അദ്ദേഹം ജനങ്ങൾക്കിടയിൽ തന്നെയായിരുന്നു.ജനങ്ങളുടെ ആവശ്യങ്ങൾക്ക് കാതോർത്ത് ഉടനടി ഇടപെടുന്ന ആ ശൈലി നേരിട്ട് കാണാൻ പലകുറി അവസരം ലഭിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ആദരവും ഓരോ കൂടിക്കാഴ്ചയിലും അത്ഭുതമായിരുന്നു.

നാട്ടിലായാലും ഒരു ഫോൺ കോളിനപ്പുറം പ്രവാസികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേൾക്കാനും ഏറ്റെടുക്കാനും ശ്രീ. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നു. നൂലാമാലകളോ കടമ്പകളോ ഇല്ലാതെ എന്നും ജനങ്ങൾക്ക് സമീപിക്കാനുള്ള തുറസും ലാളിത്യവുമുണ്ടായിരുന്ന അദ്ദേഹം പൊതു ജീവിതത്തിൽ സൃഷ്ടിച്ചത് പുതിയ ജനസമ്പർക്ക മാതൃകയാണെന്നും ഡോ. ഷംഷീർ അനുസ്മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.