ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു; 15 മരണം, നിരവധി പേർക്ക് പരിക്ക്

ഉത്തരാഖണ്ഡിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചു; 15 മരണം, നിരവധി പേർക്ക് പരിക്ക്

ചമോലി: ഉത്തരാഖണ്ടിൽ ട്രാൻസ്‌ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്ത് ആണ് അപകടം സംഭവിച്ചത്. അളകനന്ദ നദീതീരത്ത് നമാമി ഗംഗാ മലിനജല ശുദ്ധീകരണ പ്ലാൻറിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികളാണ് സൈറ്റിലെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റ് ദാരുണമായി കൊല്ലപ്പെട്ടത്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചമോലി എസ്‍പി പരമേന്ദ്ര ഡോവൽ പറഞ്ഞു. ഒരു പൊലീസ് ഇൻസ്പെക്ടറും അഞ്ച് ഹോം ഗാർഡുകളും മരിച്ചവരിൽ ഉൾപ്പെടുന്നു. അപകടത്തിനുള്ള കാരണം വ്യക്തമായില്ലെന്നും അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന് ഉത്തരാഖണ്ഡ് പൊലീസ് അഡീഷണൽ ഡയറക്ടർ ജനറൽ വി. മുരുകേശൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.