എസ്.എം.വൈ.എം ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ ലോകയുവജന സമ്മേളനത്തിൽ പ്രഭാഷണം നടത്തും

എസ്.എം.വൈ.എം ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ ലോകയുവജന സമ്മേളനത്തിൽ പ്രഭാഷണം നടത്തും

മെൽബൺ: ലോക യുവജനദിനത്തോടനുബന്ധിച്ച് ഓ​ഗസ്റ്റിൽ പോർച്ചു​ഗലിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ സീറോ മലബാർ മെൽബൺ രൂപത യൂത്ത് അപ്പോസ്‌തോലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ മുഖ്യ പ്രഭാഷകനാകും. ആ​ഗസ്റ്റ് മൂന്നിന് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ മൂന്നു മണി വരെ സോജിൻ സെബൈസ്റ്റ്യൻ 'മാതാവിന്റെ ശിഷ്യത്വത്തിലൂടെയുള്ള നേതൃത്വം' എന്ന വിഷയത്തെക്കുറിച്ച് യുവജനങ്ങളുമായി സംവദിക്കും. പോർച്ചു​ഗലിലെ ഫോറം ലിസ്ബോവ - അസംബ്ലിയ മുനിസിപ്പൽ ഡി ലിസ്ബോവക്ക് വേദിയിലാണ് സമ്മേളനം നടത്തപ്പെടുന്നത്.

അന്താരാഷ്‌ട്ര പ്രശസ്തി നേടിയ ലോക യുവജന സമ്മേളനത്തിലെ ഈ കോൺഫറൻസിന് നേതൃത്വം നൽകുന്ന ഓഷ്യാനിയ മേഖലയിൽ നിന്നുള്ള പ്രഭാഷകരിൽ‌ ഒരാളാണ് സോജിൻ സെബാസ്റ്റ്യൻ. ഓഷ്യാനിയ മേഖലയ്ക്കുള്ളിലെ കത്തോലിക്കാ വിശ്വാസ പരിപോഷണത്തിന് വിശുദ്ധ തോമാശ്ലീഹായുടെ നാമധേയത്തിലുളള ഓസ്ട്രേലിയയിലെ സീറോ മലബാർ എപ്പാർക്കി വഹിക്കുന്ന നിർണായക പങ്ക് അദ്ദേഹത്തിന്റെ പങ്കാളിത്തം അടിവരയിടുന്നു. ഓഗസ്റ്റ് ആദ്യവാരം നടക്കുന്ന ലോക യുവജന സംഗമം കത്തോലിക്കാ സഭയിലെ യുവജനങ്ങളുടെ ഊർജ്ജസ്വലമായ ചൈതന്യത്തിന്റെയും തീക്ഷ്ണതയുടെയും തെളിവാണ്.

ലോകമെമ്പാടുമുള്ള യുവജനങ്ങളെ മാർപ്പാപ്പയുടെ സാന്നിധ്യത്തിൽ ഒന്നിപ്പിക്കുന്ന അസാധാരണമായ ഒത്തുചേരലാണ് ലോക യുവജനദിനം. ഈ വർഷത്തെ സമ്മേളനം ആഗോളതലത്തിൽ യുവജനങ്ങളുടെ ഏറ്റവും വലിയ സമ്മേളനമായിരിക്കുമെന്നാണ് പ്രതീക്ഷ. ഏകദേശം ഏഴ് ലക്ഷം യുവജനങ്ങൾ പങ്കെടുക്കും. ലോകമെമ്പാടുമുള്ള കത്തോലിക്കാ യുവജനങ്ങൾക്ക് അഗാധമായ ദൈവശാസ്ത്ര ചർച്ചകളിൽ ഏർപ്പെടാനും മൂല്യവത്തായ നേതൃത്വം, വിശ്വാസം, ശിഷ്യത്വ പാഠങ്ങൾ എന്നിവ ഉൾക്കൊള്ളാനുമുള്ള ഒരു വേദി നൽകാനാണ് ഇത് ലക്ഷ്യമിടുന്നത്.

ലോകമെമ്പാടുമുള്ള പ്രമുഖ ദൈവശാസ്ത്രജ്ഞരും പണ്ഡിതന്മാരും നേതാക്കളും ഈ പരിപാടിയിൽ പങ്കെടുക്കും. യുവ ജനങ്ങളിലെ ഉൾക്കാഴ്ചയുള്ള സംഭാഷണങ്ങൾ പ്രോത്സാഹിപ്പിക്കുകയും കത്തോലിക്കാ സമൂഹത്തിലെ വിശ്വാസത്തിന്റെയും നേതൃത്വത്തിന്റെയും വളർച്ചയെയും പരിണാമത്തെയും കുറിച്ചുള്ള ആത്മപരിശോധനാ ചർച്ചകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.