പാരിസ്: തീവ്ര ഇസ്ലാമിക ആശയങ്ങൾ പ്രചരിപ്പിക്കുന്ന ക്യാമ്പെയ്ൻ ഗ്രൂപ്പായ കേജിന്റെ നേതാവ് മുഹമ്മദ് റബ്ബാനിയെ 24 മണിക്കൂർ പാരിസ് വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു . ഫ്രഞ്ച് മാധ്യമ പ്രവർത്തകരുമായും സിവിൽ സൊസൈറ്റി നേതാക്കളുമായുമുള്ള കൂടിക്കാഴ്ചക്കുവേണ്ടി ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ടിൽ നിന്നും റബ്ബാനി പാരിസിൽ എത്തിയത്. രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് പുതിയ യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി മുഹമ്മദ് റബ്ബാനിയോട് അധകൃതർ അറിയിച്ചു. ചോദ്യം ചെയ്ത ശേഷം ലണ്ടനിലേക്കുള്ള വിമാനത്തിൽ തിരിച്ചയച്ചു.
ഫ്രാൻസിൽ അടുത്തിടെ മൊറോക്കൻ അൾജീരിയൻ വംശജനായ കൗമാരക്കാരൻ പൊലിസ് വെടിവയ്പ്പിൽ മരിച്ചതിനു പിന്നാലെയുള്ള റബ്ബാനിയുടെ പ്രവേശനം വ്യാപകമായ കലാപം വീണ്ടും സൃഷ്ടിക്കും എന്ന തീരുമാനത്തിലാണ് അദ്ദേഹത്തെ തിരിച്ചയച്ചത്. ഉയർന്ന തീവ്രവാദ ഭീഷണി കണക്കിലെടുത്ത്, ദേശീയ പ്രദേശത്ത് അദ്ദേഹത്തിന്റെ സാന്നിധ്യം പൊതു അക്രമത്തിനും ഫ്രാൻസിന്റെ ആഭ്യന്തര സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാകുമെന്ന് അധികൃതർ പറഞ്ഞു.
മുസ്ലീം സമുദായത്തെ ഭീകരമായി ചിത്രീകരിക്കാൻ ഫ്രഞ്ച് സർക്കാർ ശ്രമിച്ചെന്ന് റബ്ബാനി അടുത്തിടെ പറഞ്ഞിരുന്നു. മുസ്ലീങ്ങൾക്കെതിരെ മത പീഡനം നടത്തുന്നതിൽ ഫ്രാൻസും ചൈനയും ഇന്ത്യയും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് 2022 സെപ്തംബറിൽ പോളണ്ടിൽ നടന്ന ഓർഗനൈസേഷൻ ഫോർ സെക്യൂരിറ്റി ആൻഡ് കോപ്പറേഷൻ യോഗത്തിൽ റബ്ബാനി ആരോപിച്ചിരുന്നു .
റബ്ബാനി ഒരു തീവ്ര ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പലതരം അപവാദ പ്രചരണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഫ്രാൻസ് ഭരണകൂടം ആരോപിച്ചു. കഴിഞ്ഞയാഴ്ച റബ്ബാനി ഏകദേശം 24 മണിക്കൂർ ഫ്രഞ്ച് കസ്റ്റഡിയിൽ ചെലവഴിച്ചതായി കേജ് പറഞ്ഞു. അദ്ദേഹത്തെ ഒരു കുടിയേറ്റ തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ചു. വിമാനത്താവളത്തിലും തടങ്കൽ കേന്ദ്രത്തിലും ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്തതായി കേജ് സ്ഥിരീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.