വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡില്‍ തോക്കുധാരി രണ്ട് പേരെ കൊലപ്പെടുത്തി

വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡില്‍ തോക്കുധാരി രണ്ട് പേരെ കൊലപ്പെടുത്തി

ഓക്‌ലന്‍ഡ്: വനിതാ ഫുട്‌ബോള്‍ ലോകകപ്പ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് ന്യൂസിലാന്‍ഡില്‍ തോക്കുധാരി രണ്ട് പേരെ കൊലപ്പെടുത്തി. ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു സംഭവം. ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡ് - നോര്‍വേ കളി കാണാന്‍ പതിനായിരങ്ങള്‍ എത്തിയിരുന്നു.

തോക്കുധാരി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചുവെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് അധികൃതര്‍ അറിയിച്ചു. ഒന്നിലധികം പ്രാവശ്യം വെടിവയ്പ്പ് ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പമ്പ് ആക്ഷന്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് നിര്‍മ്മാണ സ്ഥലത്ത് വെടിയുതിര്‍ത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്ത് ആക്രമണത്തിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ചു. ആക്രമണത്തെ തീവ്രവാദ പ്രവര്‍ത്തനമായി കാണുന്നില്ലെന്ന് അദേഹം പറഞ്ഞു. കൂടാതെ, ടൂര്‍ണമെന്റ് മുന്‍ നിശ്ചയിച്ചപോലെ നടത്തുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. വനിതാ ലോകകപ്പുമായി ഒരു തരത്തിലും വെടിവയ്പ്പിന് ബന്ധമില്ലെന്ന് ഓക്ക്ലന്‍ഡ് മേയര്‍ വെയ്ന്‍ ബ്രൗണും പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.