മോഷ്ടിച്ചത് രണ്ടു ലക്ഷം ചോക്ലേറ്റ് മുട്ടകള്‍; നഷ്ടം 42 ലക്ഷം രൂപ, ശിക്ഷ 18 മാസത്തെ തടവ്

മോഷ്ടിച്ചത് രണ്ടു ലക്ഷം ചോക്ലേറ്റ് മുട്ടകള്‍; നഷ്ടം  42 ലക്ഷം രൂപ, ശിക്ഷ 18 മാസത്തെ തടവ്

ഇംഗ്ലണ്ട്: 200,000 ചോക്ലേറ്റ് മുട്ടകള്‍ മോഷ്ടിച്ച ബ്രിട്ടീഷുകാരനായ യുവാവ് തെറ്റുക്കാരനെന്ന് വിധി. ജോബി പൂളിനാണ് 18 മാസത്തെ തടവ് ശിക്ഷ ലഭിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11 നായിരുന്നു സംഭവം. ഒരു വ്യാവസായിക യൂണിറ്റില്‍ നിന്നാണ് ചോക്ലേറ്റ് മുട്ടകള്‍ മോഷ്ടിച്ചത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ഷ്രൂസ്ബറി ക്രൗണ്‍ കോടതിയില്‍ ജഡ്ജി ആന്റണി ലോവാണ് ശിക്ഷ വിധിച്ചത്. മോഷണം, നാശനഷ്ടം, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍ എന്നീ കുറ്റകൃത്യങ്ങള്‍ പൂള്‍ നേരത്തെ സമ്മതിച്ചിരുന്നു.

ഏകദേശം, 40,000 പൗണ്ട് (42 ലക്ഷം രൂപ) വിലവരുമെന്നാണ് റിപ്പോര്‍ട്ട്. വളരെ ജനപ്രിയമായി കണക്കാക്കപ്പെടുന്ന കാഡ്ബറിയുടെ ഉല്‍പ്പന്നമാണ് മോഷ്ടിക്കപ്പെട്ടത്.

മഞ്ഞയും വെള്ളയും കലര്‍ന്ന 'മഞ്ഞക്കരു' നിറച്ച മില്‍ക്ക് ചോക്ലേറ്റുകള്‍ക്ക് യുകെയില്‍ ആവശ്യക്കാറേയാണ്. ഇവ ഈസ്റ്റര്‍ കാലഘട്ടത്തില്‍ മാത്രമായി വില്‍ക്കപ്പെടുന്നവയാണ്.ബ്രിട്ടനില്‍ പ്രതിവര്‍ഷം 220 ദശലക്ഷം ക്രീമാണ് വില്‍ക്കുന്നത്. യുഎസ് ഭക്ഷ്യ കമ്പനിയായ മൊണ്ടെലെസ് ഇന്റര്‍നാഷണലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാഡ്ബറി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.