മണിപ്പൂർ കലാപം; ശക്തമായ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മണിപ്പൂർ കലാപം; ശക്തമായ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത

മാനന്തവാടി: കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ വിവിധ മേഖലകളുടെയും യൂണിറ്റുകളുടെയും സഹകരണത്തോടെ ഇന്ന് രൂപത പരിധിയിലെ വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തപ്പെടുന്നു. മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായി, അപമാനിതരാക്കപ്പെടുന്ന ഞങ്ങളുടെ സഹോദരിമാർക്കൊപ്പം, ജീവനു വേണ്ടി പോരാടുന്ന മനുഷ്യർക്കൊപ്പം ഞങ്ങൾ ഉണ്ടാവും എന്ന സന്ദേശമാണ് ഈ പ്രതിഷേധ പ്രകടനങ്ങളിലൂടെ രൂപത ഉദ്ദേശിക്കുന്നത്. ഈ നാട്ടിലെ എല്ലാ ജനാധിപത്യ വിശ്വാസികളെയും ഈ പ്രതിഷേധ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി രൂപത സമിതി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26