വയനാട് (വെള്ളമുണ്ട): സെൻ്റ് ജൂഡ്സ് മൗണ്ട് ഇടവകയുടെ ആഭിമുഖ്യത്തിൽ ഗ്രാൻ്റ് പേരെൻ്റ്സ് ദിനം ആഘോഷിച്ചു. ഇടവക വികാരി ഫാ. മനോജ് കാക്കോനാൽ വിശുദ്ധ ബലി അർപ്പിച്ചു. കൊച്ചു മക്കളുള്ള എല്ലാ മാതാപിതാക്കക്കളെയും ദൈവസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിച്ചു.
നമുക്ക് മുൻമ്പേ ഈ ഭൂമിയിലേക്ക് കടന്നു വന്നവരാണ് നമ്മുടെ ഗ്രാൻ്റ് പേരൻ്റ്സ്, അവരുടെ അനുഭവങ്ങൾ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന് ദിശാബോധം നൽകുന്നതാണെന്ന് വികാരി ഫാ.മനോജ് കാക്കോനാൽ അഭിപ്രായപ്പെട്ടു.
എല്ലാ ഗ്രാൻ്റ് പേരൻെറ്സിനും കർമ്മല ഉത്തരീയവും ആശംസാ കാർഡുകളും, മധുരവും നൽകി ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി ആംസിൻ കോലത്തുപടവിൽ ആശംസകൾ നേർന്നു സംസാരിച്ചു.
സൺഡേ സ്കൂൾ വിദ്യാർത്ഥികൾ, മതാധ്യാപകർ, മാതൃവേദി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. ഇരുന്നോറോളം ആളുകൾ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26