തിരുവനന്തപുരം: കേരളത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ എല്ലാ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കി നല്‍കി വന്ന ഓണക്കിറ്റ് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കായി മാത്രം ഒതുക്കുകയാണ്. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ കാര്‍ഡ് ഉടമകളായ 5.87 ലക്ഷം പേര്‍ക്ക് മാത്രമാകും ഈ വര്‍ഷം ഓണക്കിറ്റ് ലഭിക്കുക.
ഒരു കിറ്റിന് 450 രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. മഞ്ഞ കാര്‍ഡ് ഉടമകളെ കൂടാതെ, ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അരലക്ഷത്തിനടുത്ത് വരുന്നവര്‍ക്കും കിറ്റ് നല്‍കും.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഇത്തവണ ഓണക്കിറ്റ് നല്‍കാനുള്ള പണമില്ലെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ ഇത്തരത്തില്‍ കടുത്തൊരു തീരുമാനം എടുത്താല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധിയെ ഒരു പരിധി വരെയെങ്കിലും മറികടക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.