ബെയ്ജിങ്: വടക്കുകിഴക്കന്‍ ചൈനയില്‍ സ്‌കൂള്‍ ജിമ്മിന്റെ മേല്‍ക്കൂര തകര്‍ന്ന് 11 കുട്ടികള്‍ മരിച്ചു. ഹീലോങ്ജിയാങ് പ്രവിശ്യയിലെ ക്വിഖിഹാറിലെ നമ്പര്‍ 34 മിഡില്‍ സ്‌കൂളിലെ ജിമ്മില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.
അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേര്‍ കുടുങ്ങിക്കിടക്കുന്നതായി ആദ്യ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 10 പേര്‍ മരിച്ചതായി നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മരിച്ചവരില്‍ പലരും വോളിബോള്‍ താരങ്ങളാണെന്നാണ് കരുതുന്നത്. കൂടാതെ, ഈ സംഭവം നടക്കുമ്പോള്‍ ഒരു വനിതാ ടീം ജിമ്മില്‍ പരിശീലനം നടത്തി കൊണ്ടിരുന്നതായി പറയുന്നു.
ജിംനേഷ്യത്തിനോട് ചേര്‍ന്ന് മറ്റൊരു കെട്ടിടം നിര്‍മ്മിക്കുന്നതിനിടയില്‍ നിര്‍മ്മാണ തൊഴിലാളികള്‍ മേല്‍ക്കൂരയില്‍ അനധികൃതമായി പെര്‍ലൈറ്റ് സ്ഥാപിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍, കഴിഞ്ഞ ദിവസം ലഭിച്ച മഴയില്‍, പെര്‍ലൈറ്റ് വെള്ളത്തില്‍ കുതിര്‍ന്ന് ഭാരം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നതായാണ് സംശയിക്കപ്പെടുന്നത്. നിര്‍മാണ കമ്പനിയുടെ ചുമതലയുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.