തലയോലപ്പറമ്പ്: കേരള കാത്തലിക് യൂത്ത് മൂവ്മെൻ്റ് തലയോലപ്പറമ്പ് യൂണിറ്റിൻ്റെ 2023-2024 പ്രവർത്തനവർഷത്തിൻ്റെ ഉദ്ഘാടനവും സംഘടനയുടെ സ്വർഗ്ഗീയ മധ്യസ്ഥനായ വി.തോമസ് മൂർ അനുസ്മരണവും, ഞായറാഴ്ച രാവിലെ നടന്നു. തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളി വികാരിയും യൂണിറ്റ് ഡയറക്ടറുമായ ഫാ.വർഗ്ഗീസ് ചെരപ്പറമ്പിൽ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡൻ്റ് ലിബിൻ വിത്സൺൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രവർത്തന വർഷത്തിൻ്റെ ഉദ്ഘാടനം ഫാ. വർഗ്ഗീസ് ചെരപ്പറമ്പിൽ നിർവ്വഹിച്ചു.
അസി. വികാരി ഫാ. ആൻ്റണി താണിപ്പളളി, ആനിമേറ്റർ സി. റോസിറ്റ എ എസ് എം ഐ, കെസിവൈഎം ഫൊറോന പ്രസിഡൻ്റ് ആൽവിൻ മാളിയേക്കൽ, യൂണിറ്റ് വൈസ് പ്രസിഡൻ്റ്മാരായ നെബിൻ ജോസഫ്, റോസ്മി സെൽവരാജ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഐറിൻ ചാർളി യോഗനടപടികൾ നിയന്ത്രിച്ചു.
യൂണിറ്റ് സെക്രട്ടറി ജോബി കൊച്ചുപറമ്പിൽ സ്വാഗതവും ബ്ലെസി ജോർജ് നന്ദിയും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.