ദുബായില്‍ ട്രക്ക് ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രങ്ങളൊരുങ്ങുന്നു

ദുബായില്‍ ട്രക്ക് ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രങ്ങളൊരുങ്ങുന്നു

ദുബായ്: ട്രക്ക് ഡ്രൈവർമാർക്കായി വിശ്രമകേന്ദ്രം ഒരുക്കാന്‍ ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. ട്രക്കുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലവും വിശ്രമ കേന്ദ്രങ്ങളുമാണ് ഒരുക്കുന്നത്. ദുബായിലെ 19 പ്രധാന മേഖലകളില്‍ ഇത്തരത്തില്‍ വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കും. ഇതില്‍ മൂന്ന് സംയോജിത വിശ്രമകേന്ദ്രങ്ങളുമുണ്ട്. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി സഹകരിച്ചുകൊണ്ടാണ് ഒരു സംയോജിത വിശ്രമകേന്ദ്രമൊരുങ്ങുന്നത്.

അല്‍ മുത്തക്‌മേല വെഹികിള്‍ ടെസ്റ്റിംഗ് ആന്‍ഡ് റജിസ്‌ട്രേഷനുമായി കൈകോർത്ത് രണ്ട് ട്രക്ക് ലേ ബൈകള്‍ ആരംഭിക്കും. ഈ കേന്ദ്രങ്ങളിൽ 120 മുതൽ 200 വരെ ട്രക്കുകൾ ഒരേ സമയം നിർത്തിയിടാൻ പറ്റും. ജബൽഅലി ഫ്രീസോണിന് സമീപം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡിൽ അൽതായ് റേസ് ട്രാക്കിന് സമീപം, ദുബായ് ഇൻഡസ്ട്രിയൽ സിറ്റി എന്നിവിങ്ങളിലാണ് സംയോജിത വിശ്രമകേന്ദ്രങ്ങൾ നിർമിക്കുന്നത്.

ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്‍മാന്‍ റോഡ്, അല്‍ അവീര്‍ റോഡ്, എമിറേറ്റ്‌സ് റോഡ്, ദുബായ്-ഹത്ത റോഡ്, ദുബായ്-അല്‍ ഐന്‍ റോഡ്, ജബല്‍ അലി-ലെബാബ് റോഡ് തുടങ്ങി പ്രധാന കേന്ദ്രങ്ങളിലാണ് 16 ഓളം വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇവിടെ 30 മുതൽ 40 വരെ ട്രക്കുകൾ നിർത്തിയിടാനാകും ഡ്രൈവ‍ർമാരുടെ സുരക്ഷ കൂടി കണക്കിലെടുത്തുകൊണ്ട് ഡീസല്‍ നിറയ്ക്കാനുളള സ്റ്റേഷനുകള്‍, ചെറുവിശ്രമകേന്ദ്രങ്ങള്‍, വർക്ക് ഷോപ്പ്, റസ്റ്ററന്‍റുകള്‍, പ്രാർത്ഥാനമുറികള്‍ തുടങ്ങിയവയെല്ലാം വിശ്രമകേന്ദ്രങ്ങളില്‍ സജ്ജമാക്കും.

ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ ദൈനംദിന സേവനങ്ങള്‍ നടപ്പാക്കി കൊണ്ട് ദുബായിയെ ഗ്ലോബല്‍ ഹബ് ആക്കുകയാണ് ലക്ഷ്യമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തല്‍ അല്‍ തായര്‍ പറഞ്ഞു. വിശ്രമകേന്ദ്രങ്ങള്‍ പ്രവർത്തന സജ്ജമാകുന്നതോടെ ട്രക്കുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ കുറവുണ്ടാകുമെന്നാണ് ആർടിഎ പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.