ദുബായ് ഷാ‍ർജ ഫെറി സേവനം പുനരാരംഭിക്കുന്നു

ദുബായ് ഷാ‍ർജ ഫെറി സേവനം പുനരാരംഭിക്കുന്നു

ദുബായ്: ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കീഴിലുളള സമുദ്രജല ഗതാഗതം ഫെറി പുനരാരംഭിക്കുന്നു. ആഗസ്റ്റ് 4 മുതലാണ് സേവനം ആരംഭിക്കുക. തിങ്കള്‍ മുതല്‍ വ്യാഴം വരെ പ്രതിദിനം എട്ട് സർവ്വീസുകളാണുളളത്. വെളളി, ശനി,ഞായർ ദിവസങ്ങളില്‍ ആറ് സർവ്വീസുകള്‍ നടത്തും.

ദുബായിലെ അല്‍ ഖുബൈബ മറൈന്‍ സ്റ്റേഷനില്‍ നിന്ന് ഷാർജയിലെ അക്വേറിയം മറൈന്‍ സ്റ്റേഷനിലേക്കാണ് സർവ്വീസ്. ഷാർജ ട്രാന്‍സ്പോർട്ട് അതോറിറ്റിയുടെ കൂടെ സഹകരണത്തോടെയാണ് ഫെറി സർവ്വീസ് നടത്തുക. 35 മിനിറ്റാണ് യാത്രാ സമയം.

തിങ്കള്‍ മുതല്‍ വ്യാഴം വരെയുളള ദിവസങ്ങളില്‍ ഷാർജയില്‍ നിന്ന് രാവിലെ 7 മണിക്കും 8.30 നും ദുബായിലേക്ക് സർവ്വീസുണ്ടാകും. ദുബായില്‍ നിന്ന് ഷാർജയിലേക്ക് രാവിലെ 7.45 നാണ് സർവ്വീസ്. വൈകുന്നേരം ഷാർജയില്‍ നിന്ന് 4.45 നും 6.15 നും ദുബായില്‍ നിന്ന് വൈകുന്നേരം 4 മണിക്കും 5.30 നും 7 മണിക്കും സർവ്വീസുണ്ടാകും.

വെളളി മുതല്‍ ഞായർ വരെയുളള ദിവസങ്ങളില്‍ ഷാർജയില്‍ നിന്ന് വൈകീട്ട് 2 മണിക്കും 4 മണിക്കും 6 മണിക്കും സർവ്വീസുണ്ടാകും. ദുബായില്‍ നിന്ന് 3 മണിക്കും, 5 മണിക്കും 8 മണിക്കുമാണ് സർവ്വീസ്. 15 ദിർഹമാണ് മിനിമം ടിക്കറ്റ് നിരക്ക്. ഗോള്‍ഡ് ക്ലാസിന് 25 ദിർഹം നല്‍കണം. അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്കും നിശ്ചയദാർഢ്യക്കാർക്കും യാത്ര സൗജന്യമാണ്. നോല്‍ കാർഡ് ഉപയോഗിച്ചോ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറില്‍ നിന്നോ https://marine.rta.ae എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായോ ടിക്കറ്റ് വാങ്ങാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.