പാകിസ്ഥാനിലെത്തിയ അഞ്ജു ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചു; ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ പേര് ഫാത്തിമ എന്നാക്കി

പാകിസ്ഥാനിലെത്തിയ അഞ്ജു ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിച്ചു; ഇസ്ലാം മതം സ്വീകരിച്ച യുവതിയുടെ പേര് ഫാത്തിമ എന്നാക്കി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക് സുഹൃത്തിനെ കാണാനായി പാകിസ്ഥാനിലെത്തിയ രാജസ്ഥാനി സ്വദേശിനി അഞ്ജു വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂന്‍ഖ്വ സ്വദേശിയായ നസ്‌റുള്ളയെയാണ് അഞ്ജു ഇസ്ലാം മതം സ്വീകരിച്ച ശേഷം വിവാഹം കഴിച്ചത്. മതപരിവര്‍ത്തനത്തിന് ശേഷം യുവതിയുടെ പേര് ഫാത്തിമ എന്നാക്കി മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


അപ്പര്‍ ദിറിലെ ജില്ലാ കോടതിയില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഇവരുടെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മലകണ്ട് ഡിവിഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നസീര്‍ മെഹ്മൂദ് സത്തി, അഞ്ജുവിന്റെയും നസ്‌റുള്ളയുടെയും വിവാഹം സ്ഥിരീകരിച്ചു. നസ്‌റുള്ളയുടെ കുടുംബാംഗങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും സാന്നിദ്ധ്യത്തിലാണ് ദമ്പതികള്‍ കോടതിയില്‍ ഹാജരായത്. പൊലീസ് സുരക്ഷയിലാണ് കോടതിയില്‍ നിന്ന് യുവതിയെ നസ്‌റുള്ളയുടെ വീട്ടിലേക്കു കൊണ്ടുപോയത്.

നസ്‌റുള്ളയെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്നും വിസ അവസാനിക്കുന്ന ഓഗസ്റ്റ് 20 ന് ഇന്ത്യയിലേയ്ക്ക് മടങ്ങുമെന്നും അഞ്ജു അവകാശപ്പെട്ടിരുന്നു. അഞ്ജുവിനെ വിവാഹം കഴിക്കാന്‍ പദ്ധതിയില്ലെന്ന് നസ്‌റുള്ളയും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വിവാഹിതരായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

2019 ലാണ് നസ്‌റുള്ളയും അഞ്ജുവും ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളായത്. വിവാഹിതയാണ് അഞ്ജു. അഞ്ജുവിന്റെ ഭര്‍ത്താവ് അരവിന്ദ്, ഭാര്യ ഉടന്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവര്‍ക്ക് 15 വയസുള്ള മകളും ആറ് വയസുള്ള മകനുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.