ബ്രസൽസ് ഭീകരാക്രമണ കേസിൽ സലാഹ് അബ്ദസ്‌ലാമടക്കം ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി

ബ്രസൽസ് ഭീകരാക്രമണ കേസിൽ സലാഹ് അബ്ദസ്‌ലാമടക്കം ആറ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി

ബ്രസൽസ്: യൂറോപ്പിനെ നടുക്കി 2016ൽ ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടന്ന കൊലപാതകത്തിൽ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. മാർച്ച് 22 ന് ബ്രസൽസ് വിമാനത്താവളത്തിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ 36 പേർ കൊല്ലപ്പെട്ടിരുന്നു. കുപ്രസിദ്ധ കുറ്റവാളി സലാഹ് അബ്ദസ്‌ലാമടക്കമുള്ള ആറ് പ്രതികളാണ് തീവ്രവാദ പശ്ചാത്തലത്തിൽ കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. അന്നു തന്നെ നഗരത്തിലെ മെട്രോയിലും ബോംബാക്രമണത്തിന് പ്രതികൾ ശ്രമം നടത്തിയിരുന്നു.

ഏകദേശം ആയിരത്തോളം ഇരകൾ വിചാരണയിൽ പങ്കെടുുക്കുകയും ആ ദിവസത്തെ ഞെട്ടിക്കുന്ന ഓർമ്മകൾ പങ്കിടുകയും ചെയ്തു. ഏഴു മാസത്തെ വിചാരണക്കൊടുവിലാണ് വിധി വന്നത്. പ്രധാന പ്രതി സലാഹ് അബ്ദുൾലാം130 പേരുടെ മരണത്തിനിടയാക്കിയ 2015 നവംബറിലെ പാരീസ് ആക്രമണത്തിലെയും പ്രതിയാണ്.

ഫ്രാൻസിലെ ഐസിസ് ഭീകരാക്രമണത്തിന്റെ വിചാരണകളിലെ അബ്ദുൾലാം നേരിട്ട് പങ്കെടുത്തിരുന്നു. ഫ്രാൻസിൽ നിന്ന് പലായനം ചെയ്ത ശേഷം ബെൽജിയൻ ആക്രമണത്തിന് നാല് ദിവസം മുമ്പ് ബ്രസൽസിൽ വെച്ച് പിടികൂടിയിരുന്നു. രണ്ട് ചാവേറുകളുമായി ബ്രസൽസ് എയർപോർട്ടിലേക്ക് പോയ മുഹമ്മദ് അബ്രിനി സ്‌ഫോടക വസ്തുക്കളുള്ള സ്യൂട്ട്കേസ് പൊട്ടിക്കാതെ ഓടി രക്ഷപ്പെട്ടു.

ബ്രസ്സൽസിലെ മെട്രോയിൽ ബോബാക്രമണം നടത്താൻ‌ പദ്ധതിയിട്ട സ്വീഡിഷുകാരനായ ഒസാമ ക്രയേയും കുറ്റക്കാരനാണെന്ന് കണ്ടെത്തി. സിറിയയിൽ കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന ഗ്രൂപ്പ് നേതാവ് ഔസാമ അതാറും ശിക്ഷിക്കപ്പെട്ടു. 2015 ലെ പാരീസ് ആക്രമണത്തിൽ ഫ്രാൻസിൽ ഇതിനകം ശിക്ഷിക്കപ്പെട്ട ആറ് പ്രതികളിൽ നാല് പേരും ബ്രസൽസ് ഭീകരാക്രമണ കേസിലും ഉൾപ്പെടുന്നുണ്ട്.

ബ്രസ്സൽസ് ബോംബിംഗ് ട്രയലിന് ആതിഥേയത്വം വഹിക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച മുൻ നാറ്റോ ആസ്ഥാനത്താണ് ഏഴ് മാസത്തെ വിചാരണ നടന്നത്. ശിക്ഷാവിധി നിശ്ചയിക്കുന്നതിന് സെപ്റ്റംബറിൽ പ്രത്യേക വാദം കേൾക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.