ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യത്തെ കോവിഡ് -19 വാക്സിന്‍ കോവിഷീല്‍ഡ്

ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആദ്യത്തെ കോവിഡ് -19 വാക്സിന്‍ കോവിഷീല്‍ഡ്

ഡല്‍ഹി: ഇന്ത്യയില്‍ അടിയന്തിര ഉപയോഗത്തിന് റെഗുലേറ്ററി അനുമതി ലഭിക്കുന്ന ആദ്യത്തെ കോവിഡ് -19 വാക്സിന്‍ കോവിഷീല്‍ഡ് ആയിരിക്കും എന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ ഓക്സ്ഫോര്‍ഡ് വാക്സിന് അനുമതി നല്‍കിയാല്‍, ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഈ വാക്സിന് അനുമതി നല്‍കുമെന്നാണ് സൂചന.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ഡ്രഗ് നിര്‍മ്മാതാക്കളായ അസ്ട്രാസെനെക്കയും ചേര്‍ന്നാണ് ഈ വാക്സിന്‍ വികസിപ്പിച്ചെടുത്തിട്ടുള്ളത്. ബ്രിട്ടനില്‍ ഓക്സ്ഫോര്‍ഡ് വാക്സിന് അനുമതി നല്‍കിയാല്‍, ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് ഈ വാക്സിന് അനുമതി നല്‍കുമെന്നാണ് സൂചന.

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്. ഈ മാസം ആദ്യമാണ് ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌. ഐ. ഐ), ഫൈസര്‍ എന്നിവ കോവിഡ് -19 വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി ആവശ്യപ്പെട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി. സി. ജി ഐ)ക്ക് അപേക്ഷ നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.