ഔറംഗബാദിലെ മൃഗശാലയുടെ ചരിത്രത്തിൽ ആദ്യമായി ഒറ്റപ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി സമൃദ്ധി എന്ന പെൺ കടുവ. അമ്മയും കുഞ്ഞുങ്ങളും സുഖമായിരിക്കുന്നുവെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ അഞ്ചുമണിക്കാണ് സമൃദ്ധി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മൃഗശാലയുടെ അഭിമാന താരങ്ങളായ സമൃദ്ധിയും പങ്കാളി സിദ്ധാർഥും 5 കുഞ്ഞുങ്ങളുടെ മാതാപിതാക്കലായെന്ന വാർത്തയും ആശംസകളും അറിയിച്ചത് മൃഗശാല ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ ഒരാഴ്ചയായി കടുവ ജീവനക്കാരുടെ നിരീക്ഷണത്തിലായിരുന്നു. അമ്മയെയും കുഞ്ഞുങ്ങളെയും സിസിടിവി ക്യാമറയിലൂടെ നിരീക്ഷിച്ചാണ് പരിചരണം നൽകിക്കൊണ്ടിരിക്കുന്നത് എന്ന് അധികൃതർ പറഞ്ഞു. കുഞ്ഞുങ്ങൾക്ക് കടുത്ത തണുപ്പിനെ നേരിടാനായി പ്രത്യേക ഹീറ്റർ സംവിധാനം കൂട്ടിൽ ഒരുക്കിയിട്ടുണ്ട്. 2016 ഇതേ ജോഡികൾ ഒരു ആൺകുഞ്ഞിനും രണ്ട് പെൺകുഞ്ഞുങ്ങൾക്കും ജന്മം നൽകിയിരുന്നു. കഴിഞ്ഞവർഷവും ഒരു ആൺകുഞ്ഞിനും മൂന്ന് പെൺകുഞ്ഞുങ്ങൾക്ക് സമൃദ്ധി ജന്മം നൽകിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v