കുട്ടികളിലെ സ്മാർട്ട്ഫോൺ അഡിക്ഷൻ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം?

കുട്ടികളിലെ സ്മാർട്ട്ഫോൺ അഡിക്ഷൻ കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം?

ഇന്ന് കുട്ടികളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ഒരു പ്രശ്നമാണ് സ്മാർട്ട്ഫോൺ അഡിക്ഷൻ. ഇത് കുറയ്ക്കാൻ എന്തൊക്കെ ചെയ്യാം? സ്മാർട്ട് ഫോൺ ഉപയോഗത്തിൽ ചില പരിധികൾ നിശ്ചയിക്കുക. മറ്റ് ​ഗെയിമുകൾ കളിക്കാനോ പുസ്തകങ്ങൾ വായിക്കാനോ വരയ്ക്കാനോ കുട്ടികളോട് ആവശ്യപ്പെടുക.

മുതിർന്നവരിലും സ്മാർട്ട്ഫോൺ അഡിക്ഷൻ ഉണ്ട്. ഇത് കണ്ട് കുട്ടികളും അങ്ങനെ ചെയ്യാൻ ഇടവരുത്താതിരിക്കുക. സ്മാർട്ട്ഫോണിൽ കുട്ടികൾ കാണുന്നതും ചെയ്യുന്നതും എന്താണെന്നുള്ളത് രക്ഷിതാക്കൾ അവരോട് സംസാരിച്ച് മനസിലാക്കണം. സ്മാർട്ട് ഫോണുകളിൽ നിന്നും കുട്ടികൾ എന്ത് സന്ദേശമാണ് സ്വീകരിക്കുന്നതെന്ന് അറിഞ്ഞിരിക്കണം.
ഭക്ഷണസമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും സിനിമ കാണാനും സംസാരിക്കാനും സമയം ചെലവഴിക്കാനും അവരെ പ്രേരിപ്പിക്കുക. കൂടാതെ മറ്റ് പുതിയ ഹോബികളും പ്രവർത്തനങ്ങളും അവരിൽ വളർത്തിയെടുക്കുക.

ഉറങ്ങുന്നതിന് മുൻപ് ചില കുട്ടികൾക്ക് ഫോൺ കൂടിയെ തീരൂ. ഇത് ഒഴിവാക്കാൻ ശ്രമിക്കണം. ഉറങ്ങാനുള്ള സമയത്ത് കുട്ടികൾക്ക് ഫോൺ നൽകാതിരിക്കുക. അവർക്ക് നിങ്ങളെ ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങൾ അവരുടെ കൂടെയുണ്ടെന്നുള്ള തോന്നൽ കുട്ടികളിൽ ഉണ്ടാക്കിയെടുക്കുക.

തങ്ങളുടെ ജോലിക്കിടെ കുട്ടികളെ ശാന്തരാക്കിയിരുത്താൻ ഫോൺ നൽകാറുണ്ട് ചിലർ. എന്നാൽ അവരെ ശാന്തമാക്കാനുള്ള ഒരേയൊരു മാർഗ്ഗം അതായിരിക്കരുത്. കുട്ടികൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഫോൺ ലഭിക്കുന്നു എന്ന അവസ്ഥയിലേക്ക് പോകാതിരിക്കുക. കുട്ടികളുടെ സ്മാർട്ട് ഫോൺ അഡിക്ഷൻ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഒരു മനശാസ്ത്രജ്ഞന്റെ സഹായം തേടുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.