ലോസ് ആഞ്ചലസ്: ഹോളിവുഡിലെ നടീ നടന്മാരും എഴുത്തുകാരും ചേർന്ന് നടത്തുന്ന സമരം ശക്തമായതോടെ ഈ വർഷത്തെ എമ്മി അവാർഡ്സിന്റെ കാര്യവും പ്രതിസന്ധിയിലായിരിക്കുകയാണ്. സെപ്റ്റംബർ 18-ന് നടക്കേണ്ടിയിരുന്ന 75-ാം എമ്മി പുരസ്കാരദാനച്ചടങ്ങ് മാറ്റിവെച്ചു. പുതുക്കിയ തീയതി നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ചടങ്ങ് മാറ്റിവെക്കുന്നത്. 2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണത്തെത്തുടർന്നാണ് അവസാനം മാറ്റിവെച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കടന്നു വരവുണ്ടാക്കുന്ന തൊഴിൽഭീഷണി, പ്രതിഫലത്തിലെ കുറവ് എന്നിവ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് എഴുത്തുകാരും നടീനടന്മാരുമാണ് ഹോളിവുഡിൽ സമരമുഖത്തുള്ളത്. സ്റ്റുഡിയോ പ്രതിനിധികളുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് സമരത്തിന് ആഹ്വാനംചെയ്തത്. റൈറ്റേഴ്‌സ് ഗിൽഡിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മേയ് മുതൽ എഴുത്തുകാരും പണിമുടക്കിലാണ്.
പ്രധാന ഹോളിവുഡ് നിർമാതാക്കളായ വാൾട്ട് ഡിസ്‌നി, നെറ്റ്ഫ്ളിക്സ്, പാരമൗണ്ട് എന്നിവയെ പ്രതിനിധാനംചെയ്യുന്ന 'അലയൻസ് ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സു'മായി 'ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ്' നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അഭിനേതാക്കൾ സമരത്തിനിറങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.