ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഇസ്‌റോ) വാണിജ്യ ദൗത്യത്തിന്റെ ഭാഗമായ പിഎസ്എല്‍വി സി56 വിക്ഷേപിച്ചു. ഇന്നു രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നായിരുന്നു വിക്ഷേപണം. ചന്ദ്രയാന്‍ 3ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷം ഇസ്റോയുടെ വാണിജ്യ വിക്ഷേപണ ദൗത്യമാണിത്.
സിംഗപ്പൂരിന്റെ ഡിഎസ്എസ്എആര്‍ ഉപഗ്രഹവും മറ്റ് 6 ചെറു ഉപഗ്രഹങ്ങളുമാണു വിക്ഷേപിച്ചത്. 360 കിലോഗ്രാം ഭാരമുള്ള ഡിഎസ്എസ്എആര്‍ ഉപഗ്രഹത്തെ 535 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യം. 23 കിലോഗ്രാം ഭാരമുള്ള ടെക്നോളജി ഡമോണ്‍സ്ട്രേഷന്‍ മൈക്രോസാറ്റലൈറ്റായ വെലോക്‌സ് എഎം, പരീക്ഷണാത്മക ഉപഗ്രഹമായ അറ്റ്മോസ്ഫറിക് കപ്ലിങ് ആന്‍ഡ് ഡൈനാമിക്സ് എക്സ്പ്ലോറര്‍ (ആര്‍ക്കേഡ്), സ്‌കൂബ് 2, ന്യൂലിയോണ്‍, ഗലാസിയ 2, ഓര്‍ബ് 12 എന്നീ 6 ഉപഗ്രഹങ്ങളും പിഎസ്എല്‍വിയില്‍ വിക്ഷേപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.