ഇസ്ലാമബാദ്: പാകിസ്ഥാനിലുണ്ടായ വന്‍ സ്ഫോടനത്തില്‍ 40 പേര്‍ മരിച്ചു. 200 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 17 പേരുടെ നില അതീവ ഗുരുതരമാണ്.
ഖൈബര്‍ പഖ്തുന്‍ഖ്വാ പ്രവിശ്യയില്‍പ്പെട്ട ബജൗര്‍ ജില്ലയിലെ ഖര്‍ നഗരത്തില്‍ ജംഇയ്യത്ത് ഉലമ ഇ-ഇസ്‌ലാം-ഫസല്‍ (ജെയുഐഎഫ്) പാര്‍ട്ടി യോഗത്തിനിടെ വന്‍ സ്‌ഫോടനം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും പൊലീസ് വ്യക്തമാക്കി.
സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനം നടക്കുമ്പോള്‍ നാനൂറിലധികം പ്രവര്‍ത്തകര്‍ സമ്മേളന സ്ഥലത്തുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.