മസ്‌കറ്റിലെ ഗാല ഹോളിസ്പിരിറ്റ് ദേവാലയത്തിലെ അൽഫോസാമ്മയുടെ തിരുനാൾ ആഘോഷം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മസ്‌കറ്റിലെ ഗാല ഹോളിസ്പിരിറ്റ് ദേവാലയത്തിലെ അൽഫോസാമ്മയുടെ തിരുനാൾ ആഘോഷം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മസ്‌ക്കറ്റ് : ഭാരതത്തിൻറെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 28 വെള്ളിയാഴ്ച ഒമാനിലെ ഗാലാ ഹോളിസ്പിരിറ്റ് ദേവാലയത്തിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി. ഗൾഫിൽ പൊതുവെ സ്കൂൾ അവധിക്കാലമായതിനാൽ ഭൂരിപക്ഷം മലയാളികളും നാട്ടിൽ ആയിരുന്നിട്ടുകൂടി  2000 ലേറെ വിശ്വാസികൾ ആണ് ഉൾപ്രദേശങ്ങളിൽ നിന്നും മറ്റുമായി വി. അൽഫോൻസാമ്മയുടെ തിരുന്നാളിൽ സംബന്ധിച്ചത്.

അഞ്ചു വൈദീകർ ചേർന്ന് അർപ്പിച്ച സിറോ മലബാർ ക്രമത്തിലുള്ള വി. കുർബാനയിൽ ഇടവക വികാരി ഫാ. ജോർജ് വടുക്കൂട്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഒരു വ്യക്തിയുടെ ഭൂമിയിലെ ജീവിത ദൈർഖ്യമോ മരണമടഞ്ഞ രീതിയോ അല്ല മറിച്ചു ജീവിതം കൊണ്ട് നൽകിയ സന്ദേശമാണ് പരമപ്രധാനം എന്ന് അൽഫോൻസാമ്മയുടെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ട് ഫാ. അലക്സ് കിഴക്കേക്കടവിൽ തിരുനാൾ സന്ദേശം നൽകി.

റൂവി ഇടവകയിലെ അസ്സി. വികാരി ഫാ. ഫിലിപ്പ് നെല്ലിവിള , ഗാലാ ദേവാലയത്തിലെ അസ്സി. വികാരിമാരായ ഫാ. സെബാസ്റ്റ്യൻ , ഫാ. കാത്തലീനോ എന്നിവർ സഹകാർമ്മികത്വം വഹിച്ചു. വി. കുർബാനയ്ക്ക് ശേഷം പ്രദക്ഷിണം, സ്നേഹവിരുന്ന് കൊടിയിറക്ക് എന്നിവയോടു കൂടി ഒൻപതു ദിവസത്തെ നൊവേനയോടു കൂടിയുള്ള തിരുനാൾ ആഘോഷങ്ങൾ സമാപിച്ചു. വളരെ ചിട്ടയോടും ആത്മാർത്ഥതയോടും കൂടി പ്രവർത്തിച്ച്‌ തിരുനാൾ ആഘോഷങ്ങൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടാൻ അഹോരാത്രം അധ്വാനിച്ച എല്ലാ കമ്മിറ്റി അംഗങ്ങളെയും വികാരി ഫാ. ജോർജ് വടുക്കൂട്ട് നന്ദി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.