ട്വിറ്ററിന്റെ ലോഗോയില്‍ നിന്നുള്ള കടുത്ത പ്രകാശത്തിനെതിരെ പരാതിയുമായി സമീപവാസികള്‍ രംഗത്തെത്തി

ട്വിറ്ററിന്റെ ലോഗോയില്‍ നിന്നുള്ള കടുത്ത പ്രകാശത്തിനെതിരെ പരാതിയുമായി സമീപവാസികള്‍ രംഗത്തെത്തി

സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ലോഗോയില്‍ നിന്നുള്ള കടുത്ത പ്രകാശത്തിനെതിരെ
പരാതിയുമായി സമീപവാസികള്‍ രംഗത്തെത്തി. ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിന് മുകളില്‍ സ്ഥാപിച്ച കൂറ്റന്‍ എക്‌സ് ലോഗോയില്‍ നിന്നുള്ള വെളിച്ചത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

സാന്‍ഫ്രാന്‍സിസ്‌കോ നഗരഭരണത്തിലെ കെട്ടിട പരിശോധന വിഭാഗത്തിനാണ് സമീപവാസികള്‍ പരാതി നല്‍കിയത്. പുതുതായി സ്ഥാപിച്ച എക്‌സ് ലോഗോയില്‍ നിന്നുള്ള കടുത്ത പ്രകാശമാണ് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

കെട്ടിടത്തിന് മുകളില്‍ കൂറ്റന്‍ എക്‌സ് ലോഗോ സ്ഥാപിച്ചത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ കമ്പനിക്ക് സാന്‍ഫ്രാന്‍സിസ്‌കോ ഭരണവിഭാഗം നോട്ടീസ് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമ്പനി അതിന്റെ ആസ്ഥാന മേല്‍ക്കൂരയില്‍ ഒരു എക്‌സ് ലോഗോ സ്ഥാപിച്ചത്.

നീല പക്ഷിയെ സ്വതന്ത്രമാക്കി പകരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കൈകോര്‍ക്കേണ്ടി വരുമെന്ന സൂചനയാണ് എക്സ് എന്ന അക്ഷരത്തിലൂടെ പങ്കുവെയ്ക്കുന്നത്. എന്നാല്‍, എക്സിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു മുഖമുണ്ടോയെന്ന കാര്യം വ്യക്തമാക്കി വെളിപ്പെടുത്തേണ്ടത് ഇലോണ്‍ മസ്‌കാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.