ദോഹ: ഖത്തറിലെ ഹമദ് വിമാനത്താവളത്തിലൂടെ കടന്ന് പോയ യാത്രാക്കാരുടെ എണ്ണത്തില്‍ വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ന്‍റെ ആദ്യ പകുതിയിൽ യാത്രക്കാരുടെ എണ്ണത്തിൽ 33.5 ശതമാനവും വിമാനങ്ങളുടെ ചലനത്തിൽ 18.1 ശതമാന വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2023 ന്‍റെ ആദ്യ പകുതിയിൽ, വർഷത്തിന്‍റെ ആദ്യ പാദത്തിൽ 1,03,15,695 യാത്രക്കാരും രണ്ടാം പാദത്തിൽ 1,04,59,392 യാത്രക്കാരുമടക്കം മൊത്തം 2,07,75,087 യാത്രാക്കാരാണ് വിമാനത്താവളത്തിലൂടെ കടന്ന് പോയത്.
2023 ന്‍റെ ആദ്യ പാദത്തിൽ 56,417 ഉം രണ്ടാം പാദത്തിൽ 59,879 ഉം അടക്കം 2023 ന്‍റെ ആദ്യ പകുതിയിൽ മൊത്തം 1,16,296 വിമാനങ്ങൾ വിമാനത്താവളത്തിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്തു. വർഷത്തിന്‍റെ ആദ്യ പകുതിയിൽ, 11,21,382 ടൺ ചരക്ക് കൈകാര്യം ചെയ്യുകയും 1,13,76,483 ട്രാൻസ്ഫർ ബാഗുകൾ ഉൾപ്പെടെ 1,75,96,776 ബാഗുകൾ കൈകാര്യം ചെയ്യുകയും ചെയ്തുവെന്നും വിമാനത്താവളത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.