സഖാവ് സി.കെ റെജി അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച

സഖാവ് സി.കെ റെജി അന്തരിച്ചു; സംസ്‌കാരം വെള്ളിയാഴ്ച

മുളന്തുരുത്തി: സിപിഎം നേതാവും ആരക്കുന്നം എ.പി വര്‍ക്കി മിഷന്‍ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാനുമായ സി.കെ റെജി അന്തരിച്ചു. 50 വയസായിരുന്നു. ശാരീരികാസ്വാസ്ഥത്യത്തെ തുടര്‍ന്ന് ഇന്നലെ എറണാകുളത്തെ സ്വകാര്യ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

സംസ്‌കാരം സംസ്‌കാരം വെള്ളിയാഴ്ച ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍.

ഭൗതിക ശരീരം നാളെ വൈകിട്ട് നാല് മുതല്‍ ആറ് വരെ മുളന്തുരുത്തി പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് മുളന്തുരുത്തി യിലെ സ്വവസതിയില്‍ എത്തിക്കും. വെള്ളിയാഴ്ച രാവിലെ ഒന്‍പതിന് വസതിയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ആരക്കുന്നം സെന്റ് ജോര്‍ജസ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ആരക്കുന്നം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ സംസ്‌കാരം.

മുളന്തുരുത്തി ചിറ്റേത്ത് വീട്ടില്‍ കുര്യാക്കോസിന്റെയും ഏലിയാമ്മയുടെയും മകനാണ്.

ഭാര്യ : സിന്ധു
മക്കള്‍ : കിരണ്‍, കെസിയ

സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു സി.കെ റെജി. യുവജന പ്രസ്ഥാനത്തിലൂടെയാണ് സിപിഐഎമ്മുമായി അടുത്തതും പൊതുരംഗത്തേക്ക് വരുന്നതും. കേരള കര്‍ഷക സംഘം എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി, തൃപ്പൂണിത്തറ ഏരിയ പ്രസിഡന്റ്, ആരക്കുന്നം എ.പി വര്‍ക്കി മിഷന്‍ ആശുപത്രി വൈസ് ചെയര്‍മാന്‍, കണയന്നൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ്, ആരക്കുന്നം സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മാനേജര്‍ എന്നീ ചുമതലകള്‍ നിര്‍വഹിക്കുകയായിരുന്നു നിലവില്‍.

സിപിഐഎം മുളന്തുരുത്തി ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണയന്നൂര്‍ താലൂക്ക് സഹകരണകാര്‍ഷിക ഗ്രാമവികസന ബാങ്കിനെ സംസ്ഥാനത്തെ മികച്ച സഹകരണ ബാങ്ക് ആക്കി മാറ്റുന്നതിന് സി.കെ റെജി എന്ന നേതാവിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്. സി.കെ റെജി എന്ന ജനകീയ നേതാവിന്റെ വേര്‍പാട് മുളന്തുരുത്തിയ്ക്ക് എന്നും തീരാനഷ്ടമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.