ഒമാന്‍ സലാലയില്‍ പുതിയ വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു

ഒമാന്‍ സലാലയില്‍ പുതിയ വാട്ടർ പാർക്ക് പ്രവർത്തനം ആരംഭിച്ചു

സലാല: സലാല ദോഫാർ ഗവർണറേറ്റിലെ സലാല വിലായത്തില്‍ പുതിയ വാട്ടർ പാർക്ക് തുറന്നു. സാഹില്‍ അതീന്‍ പ്രദേശത്താണ് അല്‍ സലീം വാട്ടർ പാർക്ക് തുറന്നത്. ദോഫാർ ഗവർണർ സയ്യീദ് മർവാന്‍ ബിന്‍ തുർക്കി അല്‍ സയീദാണ് വാട്ടർ പാർക്കിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

40,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് വാട്ടർ പാർക്ക് ഒരുക്കിയിട്ടുളളത്. ഖരീഫ് സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാകും വാട്ടർ പാർക്ക്. വികസന പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടത്തില്‍ മൃഗശാലയും മൂന്നാം ഘട്ടത്തില്‍ റിക്രിയേഷന്‍ വിനോദകേന്ദ്രവും ഒരുക്കും.

ദോഫാർ ഗവർണറേറ്റിലെ വിനോദസഞ്ചാര വികസനത്തിന് മുതല്‍ക്കൂട്ടാകും പാർക്കെന്ന് അൽ നസീം ഗ്രൂപ്പ് കമ്പനികളുടെ സിഇഒ ഡോ മുസാബ് അൽ ഹിനായി പറഞ്ഞു. നിരവധി തൊഴില്‍ അവസരങ്ങളും പാർക്ക് മുന്നോട്ട് വയ്ക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.